തിരുവനന്തപുരം: ഈസ്റ്ററിന് തലേദിവസം റെക്കോർഡിട്ട് മദ്യവിൽപന. കേരളത്തിൽ ബിവറേജസ് കോർപറേഷൻ വഴി 87 കോടി രൂപയുടെ ഇന്ത്യൻ നിർമിത മദ്യമാണ് വിറ്റഴിച്ചത്. വിൽപ്പനയിൽ ചാലക്കുടിയിലാണ് മുന്നിൽ. 65.95 ലക്ഷം രൂപയുടെ വിൽപനയാണ് ചാലക്കുടിയിൽ റിപ്പോർട്ട് ചെയ്തത്.
നെടുമ്പാശേരി ഷോപ്പിൽ 59.12 ലക്ഷം, ഇരിങ്ങാലക്കുടയിൽ 58.28 ലക്ഷം, തിരുവമ്പാടിയിൽ 57.30 ലക്ഷം, കോതമംഗലത്ത് 56.68 ലക്ഷം എന്നിങ്ങനെയാണ് മദ്യവിൽപനയുടെ കണക്ക്. കഴിഞ്ഞ വർഷം ഈസ്റ്റർ ദിനത്തിൽ 73.72 കോടിയുടെ വിൽപനയാണ് രേഖപ്പെടുത്തിയത്. ഇത്തവണ 13.28 കോടിയുടെ വർദ്ധനയാണ് ഉണ്ടായത്.
സാധാരണ ദിനങ്ങളിൽ സംസ്ഥാനത്ത് മദ്യവിൽപനയിലൂടെ 50 മുതൽ 55 കോടിരൂപയുടെ വിറ്റുവരവാണ് ഉണ്ടാകാറുള്ളത്.
Comments