കൽപ്പറ്റ: വീട്ടിലെ സാധനങ്ങൾ അടുക്കി വെയ്‌ക്കാൻ രാഹുൽ ഗാന്ധിക്ക് ഭാര്യയില്ലെന്ന് പ്രിയങ്ക വാദ്ര. രാഹുലിന്റെ കുടുംബം വയനാടാണ്. രാഹുലിന്റെ അകവും പുറവും വയനാട്ടുകാർ അറിഞ്ഞുവെന്നും, സത്യസന്ധനായ മനുഷ്യനാണ് രാഹുൽ എന്നും പ്രിയങ്ക പറഞ്ഞു. ആരുടെ മുഖത്ത് നോക്കിയും രാഹുൽ സത്യം വിളിച്ചു പറയും. നിശബ്ദനാക്കാൻ ശ്രമിക്കുന്നവരുടെ മുന്നിൽ ധൈര്യത്തോടെ നിൽക്കാൻ രാഹുലിന് കഴിയുമെന്നും കൽപ്പറ്റയിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രിയങ്ക വാദ്ര പറഞ്ഞു.
‘ഞാൻ ഇന്നലെ തുഗ്ലക്ക് ലൈനിലെ സഹോദരന്റെ വീട്ടിൽ നിന്നും അദ്ദേഹത്തിന്റെ സാധന സാമഗ്രഹികൾ മടക്കി പായ്‌ക്ക് ചെയ്യുകയായിരുന്നു. അതെല്ലാം ഇനി പുതിയ സ്ഥലത്തേയ്‌ക്ക് മാറ്റേണ്ടതുണ്ട്. ഏതാനും വർഷങ്ങൾക്ക് മുമ്പ് എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. അന്ന്, വീട്ടിൽ നിന്നും സാധന സാമഗ്രഹികൾ എടുത്ത് മാറ്റാൻ എനിക്കൊപ്പം എന്റെ ഭർത്താവും കുട്ടികളും ഉണ്ടായിരുന്നു. രാഹുലിന്റെ വീട്ടിൽ സാധനങ്ങൾ അടുക്കി വെയ്‌ക്കുമ്പോൾ ഞാൻ ഓർക്കും. അദ്ദേഹത്തിന് ഭാര്യയില്ല, സ്വന്തം കുട്ടികളില്ല. സാധന സാമഗ്രഹികൾ അടുക്കി വെയ്ക്കാൻ രാഹുലിന് ഭാര്യയില്ലല്ലോ എന്ന് ഓർക്കുമ്പോൾ ദുഃഖം തോന്നാറുണ്ട്’.
‘ഞാൻ രാഹുലിന്റെ റൂമിലേയ്‌ക്ക് കടന്ന് ചെന്നപ്പോൾ സാധന സാമഗ്രഹികളെല്ലാം മാറ്റാനായി റെഡിയാക്കി വെച്ചിരിക്കുകയായിരുന്നു. അദ്ദേഹം ഏകനായി മുറിയിലിരിക്കുന്നതാണ് ഞാൻ കണ്ടത്. വയനാട്ടിലേയ്‌ക്ക് പോകാൻ ഞങ്ങൾ തയ്യാറായി ഇരിക്കുകയായിരുന്നു. എനിക്ക് ഇംഗ്ലീഷ് നന്നായി വഴങ്ങില്ല. അതിനാൽ, എങ്ങനെ പ്രസംഗിക്കുമെന്ന് രാഹുലിനോട് ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു, ഭയപ്പെടേണ്ട നിങ്ങൾക്ക് ലളിതമായി സംസാരിക്കാൻ കഴിയുന്ന ജനതയാണ് വയനാട്ടിലേത്. വീട്ടിൽ സംസാരിക്കുന്ന പോലെ സംസാരിച്ചാൽ മതിയെന്നും രാഹുൽ പറഞ്ഞു’- പ്രിയങ്ക ഗാന്ധി.
















Comments