വാണി വിശ്വനാഥിനുവേണ്ടി തീരുമാനിച്ച ആ കിടിലൻ വേഷം മഞ്ജു വാര്യർ അന്ന് ചേദിച്ച് വാങ്ങി ; പിന്നീട് സംഭവിച്ചത് ചരിത്രം
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വാണി വിശ്വനാഥിനുവേണ്ടി തീരുമാനിച്ച ആ കിടിലൻ വേഷം മഞ്ജു വാര്യർ അന്ന് ചേദിച്ച് വാങ്ങി ; പിന്നീട് സംഭവിച്ചത് ചരിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2023, 09:17 pm IST
kaliveedu movie

kaliveedu movie

FacebookTwitterWhatsAppTelegram

ഒരുകാലത്ത് മലയാള സിനിമയെ അടക്കിഭരിച്ച താരങ്ങളാണ് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും ആക്ഷൻ ഹീറോയിൻ എന്നറിയപ്പെട്ടിരുന്ന വാണി വിശ്വനാഥും. മഞ്ജു വാര്യർ ഇന്നും സിനിമയിൽ തിളങ്ങി നിൽക്കുക ആണെങ്കിൽ നടൻ ബാബുരാജിനെ വിവാഹം കഴിച്ചതിന് ശേഷം വാണി വിശ്വനാഥ് അഭിനയം നിർത്തിയിരുന്നു. നിലവിൽ വീട്ടമ്മയായി കഴിയുകയാണെങ്കിലും താരത്തിന്റെ വർക്കൗട്ട് ചിത്രങ്ങൾ ബാബുരാജ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. അതേസമയം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വെെറലാകുന്നത് മഞ്ജുവാര്യരുടെ ഒരു അഭിമുഖമാണ്. വാണി വിശ്വനാഥിന് തീരുമാനിച്ച ആ കിടിലൻ വേഷം അന്ന് മഞ്ജു വാര്യർ ചോദിച്ച് വാങ്ങിയ കഥയാണ് നടി പറയുന്നത്.

1996 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് സിബി മലയിൽ സംവിധാനം ചെയ്ത കളിവീട്. മഞ്ജു വാര്യർ ആദ്യമായി ഭാര്യ വേഷത്തിലെത്തിയ സിനിമയായിരുന്നു അത്. ചിത്രത്തിന്റെ രചന നിർവഹിച്ചത് ശശിധരൻ ആറാട്ടാണ്. മഞ്ജു വാര്യരും വാണി വിശ്വനാഥും ഈ സിനിമയിൽ അഭിനയിച്ചിരുന്നു. മലയാളത്തിന്റെ കുടുംബ നായകൻ ജയറാം പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആ വർഷത്തെ ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിൽ എത്തിയത്.

മൃദുല എന്ന വീട്ടമ്മയുടെ റോളിൽ മഞ്ജു വാര്യർ നിറഞ്ഞു നിന്ന ചിത്രം. ആ അഭിനയ പ്രതിഭയുടെ ആക്ടിംഗ് സ്‌കിൽ പുറത്തു കൊണ്ട് വന്ന ചിത്രമാണെന്ന പ്രത്യേകതയുമുണ്ട് കളിവീടിന്. അതുവരെ കണ്ട മഞ്ജുവാര്യർ കഥാപാത്രങ്ങളിൽ നിന്ന് വിഭിന്നമായിരുന്നു കളിവീടിലെ മൃദുല. ഈ സിനിമയിൽ അഭിനയിക്കുമ്പോൾ പതിനെട്ട് വയസ്സ് മാത്രമായിരുന്നു മഞ്ജുവിന്റെ പ്രായം. എന്നാൽ സിനിമയിലെ നായിക വേഷം താൻ ചോദിച്ചു വാങ്ങിയതാണ് എന്നായിരുന്നു മഞ്ജുവാര്യർ പറയുന്നത്.

കളിവീടിൽ യാമിനി മേനോൻ എന്ന വാണി വിശ്വനാഥ് ചെയ്ത കഥാപാത്രമായിരുന്നു ആദ്യം മഞ്ജു ചെയ്യാനിരുന്നത്. എന്നാൽ മൃദുല എന്ന കഥാപാത്രത്തിന്റെ സ്വഭാവ രീതികൾ കേട്ട് ഇഷ്ടമായ മഞ്ജു വാര്യർ കളിവീടിലെ നായിക വേഷം സംവിധായകനോട് ചോദിച്ചു വാങ്ങുകയായിരുന്നു. സുനിത, ജഗദീഷ്, ഇന്നസെന്റ് കൽപ്പന, കൊച്ചിൻ ഹനീഫ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രം ബോക്‌സോഫീസിൽ വൻ വിജയം ആയിരുന്നു നേടിയെടുത്തത്.

Tags: MALAYALAM MOVIEmanju warrierjayaramSUB
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും

ഓട്ടംതുള്ളലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Latest News

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies