അമരാവതി : ഗംഗാ പുഷ്‌കരലു ഉത്സവത്തോടനുബന്ധിച്ച് വിശാഖപട്ടണത്തിനും വാരണാസിക്കുമിടയിൽ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ. എംപി ജിവിഎൽ നരസിംഹ റാവു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടികാഴ്ചയുടെ ഫലമായാണ് ഈ തീരുമാനമുണ്ടായത്. ഇതോടെ ഗംഗാ പുഷ്‌കരലു ഉത്സവ സമയത്തും വേനൽക്കാലത്തും പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ പ്രഖ്യാപിച്ചു.
“എംപി ജിവിഎൽ നരസിംഹ റാവു ശ്രീ കാശി തെലുങ്ക് സമിതിയുടെ ഗംഗാ പുഷ്കരലു സംഘാടക സമിതിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസുമായും വാരണാസി ജില്ലാ ഭരണകൂടവുമായി അദ്ദഹം നടത്തിയ ഇടപെടലുകളെ തുടർന്നാണ് തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുങ്ങുന്നത്.
വിശാഖപട്ടണത്ത് നിന്ന് വാരാണസിയിലേക്കുള്ള പ്രത്യേക ട്രെയിനുകൾ ഏപ്രിൽ 19-നും 26നും പുറപ്പെടും തുടർന്ന് 20, 27 തീയതികളിൽ തിരിച്ചെത്തും. വിശാഖപട്ടണത്ത് നിന്ന് വാരാണസിയിലേക്കും തിരിച്ചും ട്രെയിനുകൾ സർവ്വിസ് നടത്തും. മെയ്യിൽ അഞ്ച് ദിവസവും ജൂണിൽ നാല് ദിവസവും സർവീസ് നടത്തും. തിരക്ക് കാരണം ജൂണിൽ 11 പ്രത്യേക ട്രെയിനുകൾ വിശാഖപട്ടണത്ത് നിന്ന് വാരാണസിയിലേക്ക് സർവീസ് നടത്തി മടങ്ങും.
















Comments