ന്യൂഡൽഹി: നേപ്പാളിലെ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി നവീൻ ശ്രീ വാസ്തവയും നേപ്പാൾ ഉപപ്രധാനമന്ത്രി നാരായണ കാജി ശ്രേഷ്ഠയുമായി കൂടിക്കാഴ്‌ച്ച നടത്തി. സിംഗദർബാറിലെ ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്‌ച്ച. ഇരുരാജ്യങ്ങളും തമ്മിലുളള വിവിധ വിഷയങ്ങൾ കൂടിക്കാഴ്‌ച്ചയിൽ ചർച്ചയായി.
നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹലിന്റെ ഇന്ത്യാ സന്ദർശനം,അതിർത്തി സുരക്ഷാ, നയതന്ത്രം എന്നീ വിഷയങ്ങളിൽ നേപ്പാളും ഇന്ത്യയും തമ്മിൽ ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും അതിർത്തിയിലെ സുരക്ഷയിൽ ഇരു രാജ്യങ്ങളും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ചർച്ചയിൽ തീരുമാനമുണ്ടായി. നേപ്പാൾ ഗഞ്ച്- റുപൈഡിയ, ഭൈരവ- സുനൗലി, ദോധാര-ചന്ദാനി എന്നീ ചെക്ക് പോസ്റ്റുകളെകുറിച്ചും സന്ദർശനത്തിൽ ചർച്ചയായി.
അവസരോചിതമായ സന്ദർശനമാണ് ഇന്ത്യാ അംബാസിഡർ നേപ്പാളിൽ നടത്തിയതെന്നും. അതിർത്തിയിലെ സുരക്ഷാ ക്രമീകരണ പ്രവർത്തനങ്ങളും ഇരുരാജ്യങ്ങളും സംയുക്തമായി നടത്തുമെന്നും നേപ്പാൾ ആഭ്യന്തര മന്ത്രി ശ്രേഷ്ഠ വ്യക്തമാക്കി. നേപ്പാൾ ആഭ്യന്തര മന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിനായി കാത്തിരിക്കുകയാണെന്നും സന്ദർശനവേളയിൽ ശ്രീ വാസ്തവ പറഞ്ഞു.
Comments