മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത ചിത്രമായിരുന്നു ചട്ടമ്പിനാട്. എന്നാൽ ചിത്രം എന്നും ഓർത്തിരിക്കുന്നത് ദശമൂലം ദാമുവിന്റെ പേരിലാണ്. സിനിമ ഇറങ്ങിയപ്പോഴും അതിന് ശേഷവും നായകനേക്കാൾ ശ്രദ്ധ നേടിയ ഒരു കഥാപാത്രം കൂടിയായിരുന്നു ദശമൂലം. വർഷങ്ങൾക്ക് ശേഷവും സാമൂഹമാദ്ധ്യമങ്ങളും ട്രോളൻമാരും ആഘോഷിച്ച ഒരു കഥാപാത്രമായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ ദശമൂലം.
വർഷങ്ങളായുള്ള അഭ്യൂഹങ്ങൾക്കൊടുവിൽ ‘ദശമൂലം ദാമു’ കേന്ദ്രകഥാപാത്രമായി സിനിമ ഒരുങ്ങുന്നു. സംവിധായകൻ രതീഷ് ബാലകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ തന്നെയാണ് ഇക്കാര്യം അറിയിച്ചതും.
‘സുരാജിനെ കഥ പറഞ്ഞ് കേൾപ്പിക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. എപ്പോൾ വേണമെങ്കിലും തമ്മിൽ സംസാരിച്ച് ‘ദശമൂലം ദാമു’ ഉണ്ടാക്കാം. രണ്ട് പേർക്കും തിരക്കൊഴിഞ്ഞ ഒരു സമയത്തിനായി കാത്തിരിക്കുകയാണ്’ എന്നായിരുന്നു രതീഷ് ബാലകൃഷ്ണന്റെ വാക്കുകൾ.
Comments