ചെന്നൈ: ഡിഎംകെ നേതാക്കളുടെ സ്വത്ത് വിവരങ്ങളും അഴിമതിക്കഥകളും വിവരിക്കുന്ന ഡിഎംകെ ഫയൽസ് ബിജെപി ഇന്ന് പുറത്തുവിടും. ഇന്ന് രാവിലെ 10.15 ന് സമൂഹമാദ്ധ്യമങ്ങളിലൂടെ രേഖകൾ പുറത്തുവിടുമെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ അറിയിച്ചിരിക്കുന്നത്. ഡിഎംകെ തമിഴ്‌നാട്ടിൽ നടത്തിക്കൊണ്ടിരിക്കുന്ന അഴിമതികളുടേയും ബിനാമി ഇടപാടുകളുടെയും വിശദ വിവരങ്ങൾ ഡിഎംകെ ഫയൽസിസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
ഡിഎംകെ എന്ന രാഷ്‌ട്രീയ പാർട്ടി ഉപയോഗിച്ച് മൂന്ന് തലമുറകളായി കരുണാനിധി കുടുംബം തമിഴ്‌നാട്ടിൽ നടത്തിയ അഴിമതികളുടെ നേർചിത്രമായിരിക്കും ഡിഎംകെ ഫയൽസെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ വ്യക്തമാക്കിയിരുന്നു. മുൻ മുഖ്യമന്ത്രി കരുണാനിധി, മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ദുർഗ സ്റ്റാലിൻ, കനിമൊഴി എംപി, ഉദയനിധി സ്റ്റാലിൻ, എംകെ സ്റ്റാലിന്റെ മകൾ സെന്താമരൈ, ഭർത്താവ് ശബരീശൻ എന്നിവരുടെ ചിത്രങ്ങളായിരുന്നു പുറത്തുവിടുന്ന ദിനം ഓർപ്പെടുത്തി ബിജെപി പുറത്തുവിട്ട ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എംകെ അഴഗിരി, ദയാനിധി അഴഗിരി, മാരൻ സഹോദരന്മാർ എന്നിവരുടെ ചിത്രങ്ങളും വീഡിയോയിൽ ഇടംപിടിച്ചിരുന്നു.
DMK Files
April 14th, 2023 – 10:15 am pic.twitter.com/4Hlvq4l2G0
— K.Annamalai (@annamalai_k) April 13, 2023
ഇതിനോടകം ദേശീയ തലത്തിൽ തന്നെ ചർച്ചാവിഷയമായിരിക്കുകയാണ് ഡിഎംകെ ഫയൽസ്.
















Comments