തിരുവനന്തപുരം ; സംസ്ഥാന സർക്കാരിന്റെ നിരന്തര സമ്മർദ്ദത്തിന് ഒടുവിലാണ് മോദി സർക്കാർ കേരളത്തിന് വന്ദേഭാരത് എക്‌സ്പ്രസ് അനുവദിച്ചതെന്ന് ദേശാഭിമാനി.
കേരളത്തിലേക്ക് തൽക്കാലം വന്ദേഭാരത് ട്രെയിൻ സർവീസുകൾ അനുവദിക്കില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് കഴിഞ്ഞമാസം ലോക്സഭയിൽ പറഞ്ഞിരുന്നുവെന്നും അതോടെ മുഖ്യമന്ത്രി പിണറായി വിജയൻ അങ്ങ് രംഗത്തിറങ്ങിയെന്നുമൊക്കെയാണ് ദേശാഭിമാനിയുടെ പ്രചാരണം .
മാത്രമല്ല വന്ദേഭാരത് വന്നാലും യാത്രയ്‌ക്ക് വേഗം കൂടില്ലെന്നും ദേശാഭിമാനി പറയുന്നുണ്ട് . കെ റെയിൽ പോലെ ആകില്ലെന്ന് പറഞ്ഞ് വയ്‌ക്കാനും ദേശാഭിമാനി ശ്രമിക്കുന്നുണ്ട് . പരമാവധി മണിക്കൂറിൽ 90- 100 കിലോമീറ്റർ വേഗത്തിലേ ട്രെയിൻ ഓടിക്കാൻ കഴിയൂ . കുറഞ്ഞ വേഗത്തിന് യാത്രക്കാർ ഉയർന്ന തുക ടിക്കറ്റ്‌ചാർജ് നൽകേണ്ടി വരും. നിലവിലുള്ള പാതയിലൂടെ വന്ദേഭാരത് ഓടിച്ചാലും കേരളത്തിൽ പരമാവധി വേഗം 50 – 60 കി.മീ. ആയിരിക്കുമെന്നാണ് വിദഗ്‌ദരുടെ അഭിപ്രായം.
വന്ദേഭാരത് ട്രെയിനുകൾക്ക് 160 കിലോമീറ്റർവരെ വേഗത്തിൽ സഞ്ചരിക്കാനാകുമെന്നാണ് പറയപ്പെടുന്നതെങ്കിലും കേരളത്തിലെ പാതകളിൽ ഒരിക്കലും ഇത് സാധ്യമാകില്ലെന്ന് വിദഗ്‌ധർ പറയുന്നു. ദക്ഷിണ റെയിൽവേയിൽ ഒരിടത്തും ട്രെയിൻ മണിക്കൂറിൽ 110 കിലോമീറ്ററിലധികം വേഗത്തിൽ ഓടുന്നില്ല. കേരളത്തിൽ പാളങ്ങളുടെ ഗുണനിലവാരം, വളവുകൾ, കയറ്റിറക്കങ്ങൾ, ഉയർന്ന അളവിലുള്ള ട്രെയിൻ ഗതാഗതം തുടങ്ങിയവയാണ് ട്രെയിനുകൾ വേഗത്തിലോടിക്കാൻ തടസ്സം- എന്നിങ്ങനെ നിരവധി വാദങ്ങളും നിരത്തുന്നുണ്ട് .
Comments