തിരുവനന്തപുരം: ജയിലിലേയ്‌ക്ക് കൊണ്ടുപോകുന്നതിനിടെ പ്രതിയുടെ കയ്യിൽ വിലങ്ങ് കുടുങ്ങി. തമ്പാനൂരിലെ ചിപ്‌സ് കടയിൽ ആക്രമം നടത്തിയ കേസിൽ അറസ്റ്റ് ചെയ്ത പ്രതികളിൽ ഒരാളായ മനോഷിന്റ്(32) കയ്യിലാണ് വിലങ്ങ് കുടുങ്ങിയത്. ഇയാളുടെ ഇടതു കൈയ്യിൽ ബന്ധിച്ചിരുന്ന വിലങ്ങാണ് കുടുങ്ങിയ
ഏറെ പരിശ്രമിച്ചിട്ടും കൈ വിലങ്ങ് ഊരാൻ കഴിയാതെ വന്ന പോലീസ് ഫയർഫോഴ്‌സുമായി ബന്ധപ്പെട്ടു. തുടർന്ന് തിരുവനന്തപുരം ഫയർ സ്റ്റേഷൻ ഓഫിസിൽ പ്രതിയെ എത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം ഫയർ സ്റ്റേഷൻ അസി സ്റ്റേഷൻ ഓഫിസർ ഷാഫിയുടെ നേതൃത്വത്തിൽ അരമണിക്കൂറോളം പരിശ്രമിച്ച് കട്ടർ ഉപയോഗിച്ചാണ് വിലങ്ങ് മുറിച്ച് നീക്കിയത്.
Comments