ആതിഖ് അഹമ്മദ് വെടിയേറ്റ് മരിച്ചു; വെടിയേറ്റത് മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ആതിഖ് അഹമ്മദ് വെടിയേറ്റ് മരിച്ചു; വെടിയേറ്റത് മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

Janam Web Desk by Janam Web Desk
Apr 15, 2023, 10:58 pm IST
FacebookTwitterWhatsAppTelegram

കുപ്രസിദ്ധ ഗുണ്ടയും കൊലക്കേസ് പ്രതിയുമായ ആതിഖ് അഹമ്മദ് വെടിയേറ്റ് മരിച്ചു. പ്രയാഗ്‌രാജിൽ വച്ച് വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുമ്പോഴാണ് സംഭവം. വെടിയുതിർത്ത മൂന്ന് പേരെ യുപി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സഹോദരൻ അഷ്‌റഫും ആക്രമണത്തിൽ കൊല്ലപ്പെട്ടു. വൈദ്യപരിശോധന കഴിഞ്ഞ് മടങ്ങവെ ചുറ്റും കൂടി നിന്ന മാദ്ധ്യമങ്ങളോട് രണ്ട് പ്രതികളും പ്രതികരിക്കുന്നതിനിടെയായിരുന്നു വെടിവെപ്പുണ്ടായത്. ആതിഖ് അഹമ്മദിനും അഷ്റഫിനും വെടിയേൽക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

#WATCH | UP: Aftermath from the spot where Mafia-turned-politician Atiq Ahmed and his brother Ashraf Ahmed were shot dead while interacting with media. pic.twitter.com/uduGfUEO8g

— ANI (@ANI) April 15, 2023

ഉമേഷ്പാൽ കൊലക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ തുടരവെയാണ് സംഭവം. ആക്രമണത്തിൽ ആതിഖ് അഹമ്മദിന്റെ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥനും സാരമായി പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്.

മകൻ അസദ് കൊലപ്പെട്ട് മൂന്നാം ദിവസമാണ് സമാജ് വാദി പാർട്ടി മുൻ എംഎൽഎ കൂടിയായ ആതിഖ് അഹമ്മദും മരിച്ചത്. ഒളിവിൽ കഴിയുകയായിരുന്ന അസദും സുഹൃത്തായ ഗുലാമും പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നു. ഇരുവരും തലയ്‌ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പോലീസ് പ്രഖ്യാപിച്ച പ്രതികളാണ്. ഉമേഷ്പാൽ കൊലക്കേസിലെ മുഖ്യപ്രതികളായിരുന്ന ഇവർ ഏറെ നാളായി ഒളിവിലായിരുന്നു. ഇതിനിടെ ഉമേഷ്പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ ആതിഖ് അഹമ്മദിനും കൂട്ടാളികൾക്കും ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കൊലക്കേസിൽ വിചാരണ ആരംഭിച്ചത്.

ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ആതിഖ് അഹമ്മദിനെ അഹമ്മദാബാദുള്ള സബർമതി ജയിലിൽ നിന്നും പ്രയാഗ് രാജിലെത്തിച്ചു. കോടതിയിൽ ഹാജരാക്കുകയും നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു. ഇതിനിടെയാണ് വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുമ്പോൾ ആതിഖിനെയും സഹോദരൻ അഷ്റഫിനെയും അജ്ഞാത സംഘം ആക്രമിച്ചത്. സംഭവസ്ഥലത്ത് വച്ച് തന്നെ രണ്ട് പേരും വെടിയേറ്റ് മരിച്ചിരുന്നു.

Tags: UPprayagrajAtiq Ahmedashraf
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

നായപ്പുറത്തേറി പെൺകുട്ടിയുടെ രാജകീയ യാത്ര; അംഗരക്ഷകരായി തെരുവുനായകൾ: വൈറലായി വീഡിയോ

ഇതാണ് മോദിയുടെ ഗ്യാരണ്ടി; “ഏറ്റവും കഠിനമായ” ശിക്ഷ നൽകുമെന്ന് അന്ന് പറഞ്ഞു; ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ ‘മൻ കി ബാത്ത്’

മാവോയിസ്റ്റ് ഭീഷണി അകന്നു; ഗഡ്ചിറോളിയിലെ വനവാസി ഗ്രാമത്തിൽ ആദ്യമായി ബസ് സർവീസ് തുടങ്ങി

രാം ലല്ലയുടെ അനുഗ്രഹം തേടി കോലിയും അനുഷ്‍കയും; അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും ഹനുമാൻ ഗർഹിയിലും ദർശനം നടത്തി ദമ്പതികൾ; ചിത്രങ്ങൾ

“കേവലമൊരു ഭീകരാക്രമണമല്ല, മതം ഉറപ്പുവരുത്തിയാണ് നിറയൊഴിച്ചത്, പഹൽഗാമിൽ ഇരയായത് ഹിന്ദുക്കൾ!!” ശശി തരൂരും സംഘവും ന്യൂയോർക്കിൽ

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

Latest News

ഒരു മാസം മുന്‍പ് വളര്‍ത്തുനായയുടെ കടിയേറ്റു; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

അടിച്ചമർത്തലിനെതിരെ ശബ്ദമുയർത്തി; ഭാര്യയും മക്കളും നോക്കിനിൽക്കെ ബലൂച് പത്രപ്രവർത്തകനെ വെടിവച്ചുകൊന്നു; പിന്നിൽ പാക് പിന്തുണയുള്ള സായുധസംഘം

കണ്ടെയ്നർ കണ്ടാൽ അടുത്ത് പോകാനോ തൊടാനോ ശ്രമിക്കരുത്; വീണ്ടും ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

‘ഓളോട് പ്രത്യേകം പറ‍ഞ്ഞതാ ഇഞ്ചക്ഷൻ എടുക്കണ്ടാന്ന്’; കുട്ടിക്ക് വാക്സിനേഷൻ നൽകിയതിന് ​വനിത ഡോക്ടർക്ക് യുവാവിന്റെ ഭീഷണി; വീഡിയോ കാണാം

ജയിലിൽ ആത്മഹത്യക്ക് ശ്രമം; വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ഗുരുതരാവസ്ഥയിൽ

“യൂണിഫോമിട്ട എല്ലാവർക്കും ഒരു കഴിവുണ്ട്, ഈ ഭാരതത്തിനെ നോക്കി ആരെങ്കിലും ഒന്നു കല്ലെറിഞ്ഞാൽ വേരോടെ പിഴുതെടുക്കും ഞങ്ങൾ”

തോൽ‌വിയിൽ പരുങ്ങി പഞ്ചാബും ആർസിബിയും; ഒന്നാമതെത്തുന്നത് ആര്? പോയിന്റ് നില ഇങ്ങനെ

ദുർഗന്ധം, നിറയെ പുഴുക്കൾ!! റെഡി ടു ഈറ്റ് മിക്സ് ഫ്രൂട്ട് മ്യൂസലി പാക്കറ്റ് തുറന്നപ്പോൾ ഉപഭോക്താവിന് ലഭിച്ചത്; കമ്പനിക്ക് പിഴ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies