നയൻതാരയും വിഗ്‌നേഷ് ശിവനും ഉലകവും ഉയിരും ചേർന്ന കുടുംബത്തിന്റെ വിശേഷങ്ങൾ എന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. അടുത്തിടെ ചാനൽ ഇന്റർവ്യൂവിൽ കുടുംബ ജീവിതത്തിന്റെ മനോഹര സന്ദർഭങ്ങൾ, മക്കൾക്കൊപ്പമുള്ള ജീവിതം തുടങ്ങിയ കാര്യങ്ങൾ എന്നിവ വിഗ്നേഷ് തുറന്നു പറഞ്ഞിരുന്നു.
കുഞ്ഞുങ്ങൾ പിറന്ന ശേഷം കുടുംബത്തിന് നയൻസ് നൽകുന്ന പ്രാധാന്യം ഏവരുടേയും മനം കവർന്നതാണ്. അത് സത്യമാണെന്ന് സമ്മതിക്കുകയാണ് വിഗ്‌നേഷ് ശിവൻ. ബന്ധങ്ങൾ ശരിയായ രീതിയിൽ നിലനിർത്തുന്നത് നയൻതാരയാണ്. വീടിനുള്ളിൽ താൻ സംവിധായകനും, ഭാര്യ സ്റ്റാറുമല്ല വിഗ്നേഷ് ശിവൻ പറയുന്നു.
‘നിലവിൽ ഞാൻ വളർന്നു വരുന്ന ഒരു സംവിധായകനാണ്. എനിക്ക് ശക്തമായ അടിത്തറ ഉണ്ടാവുന്നതെയുള്ളൂ. നയൻതാര പക്ഷെ സ്റ്റാർ ആയിക്കഴിഞ്ഞു. നയൻതാരയുടെ ജോലിയോടുള്ള സമീപനം ഒന്നുകൊണ്ടു മാത്രമാണ് അവർ വിജയിച്ചത്. ജോലിയിൽ ആത്മാർത്ഥതയും അർപ്പണബോധവും നയൻതാരയ്‌ക്കുണ്ട്. വീട്ടിൽ ഒരു അഭിനേത്രി എന്ന നിലയിൽ പെരുമാറില്ല. ചിലപ്പോൾ ഞങ്ങൾ രാത്രി പന്ത്രണ്ടരയ്‌ക്കോ ഒരു മണിക്കോ ആവും ഭക്ഷണം കഴിക്കുക. മറ്റു ചിലപ്പോൾ സിനിമ കണ്ടിരുന്ന് വൈകിയാകും ഉറങ്ങുന്നത്. എന്നാലും ഉറങ്ങാൻ പോകുന്നതിനു മുൻപ് ഭക്ഷണം കഴിച്ച പാത്രങ്ങൾ മുഴുവനും നയൻതാര കഴുകിവെക്കും.
ഇപ്പോൾ ഞങ്ങൾക്ക് വീട്ടിൽ പത്ത് ജോലിക്കാരുണ്ട്. വിളിച്ചാൽ അവർ എപ്പോൾ വേണമെങ്കിലും എഴുന്നേറ്റു വരികയും ചെയ്യും. എന്നാൽ അവൾ പാത്രങ്ങൾ സ്വന്തമായി വൃത്തിയാക്കി വച്ച ശേഷമേ ഉറങ്ങൂ. ചോദിച്ചാൽ ഒരു വീടിന് അതൊന്നും നല്ല കാര്യമല്ല എന്നാകും മറുപടി. അതൊരു ചെറിയ കാര്യമാണെങ്കിലും, നയൻതാര അങ്ങനെയാണ് വിഗ്നേഷ് കൂട്ടിച്ചേർത്തു.
രുദ്രോനീൽ എൻ. ശിവൻ, ദൈവിക് എൻ. ശിവൻ എന്നിങ്ങനെയാണ് നയൻതാര- വിഗ്‌നേഷ് ശിവൻ ദമ്പതികളുടെ ഇരട്ട കുഞ്ഞുങ്ങളുടെ യഥാർത്ഥ പേര്.
















Comments