ന്യൂഡൽഹി: നാഗാലാൻഡിൽ തുൻസാങിൽ സ്വച്ഛഭാരത് മിഷന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. പൊതുശൗചാലയ നിർമ്മാണം കമ്പോസ്റ്റ് പിറ്റ് നിർമ്മാണം എന്നിവയാണ് നാഗലാൻഡിൽ നടന്ന പ്രവർത്തനങ്ങൾ. നിയമാസഭാംഗമായ ജേക്കബ് ഷിമോയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. ഇതിനെ പ്രശംസിച്ച് ഷിമോയുടെ കുറിപ്പ് പ്രധാനമന്ത്രി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു.
രാജ്യത്തിലുടനീളം സ്വച്ഛഭാരത് മിഷന് നടപ്പാക്കാൻ വലിയ ഊർജ്ജം തന്നെയാണ് ഉള്ളതെന്നും ഇതേ ഊർജ്ജതോടെ ആരോഗ്യം, സ്ത്രീശാക്തീകരണം എന്നീ മേഖലകളിലും പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് നടത്തിയ ശുചിത്വ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ജേക്കബ് ഷിമോൺ ട്വിറ്ററിൽ പങ്കുവച്ചിരുന്നു.
2014 ഒക്ടോബർ 2-നാണ് സ്വച്ഛഭാരത് മിഷൻ ആരംഭിച്ചത്. ശുചിത്വത്തിലേയ്‌ക്കുള്ള ഒരു ചുവട് എന്നതായിരുന്നു മുദ്രാവാക്യം. മാലിന്യ രഹിതമായ രാജ്യം, ജലസുരക്ഷ എന്നിവ നടപ്പിലാക്കാൻ 2021-ലാണ് സ്വച്ഛ് ഭാരത് മിഷൻ അർബൻ 2.0 പദ്ധതി ആരംഭിച്ചത്. രാജ്യത്തിലുടനീളമുള്ള ജനങ്ങൾ ശുചിത്വ മിഷനിൽ പങ്കുചേരണമെന്ന് പ്രധാനമന്ത്രി അറിയിച്ചു. മഹാത്മഗാന്ധിയുടെ സ്വപ്നമായ ശുചിത്വ ഇന്ത്യയിലേയ്‌ക്കുള്ള ചുവടവയ്പ്പ് കൂടിയാണിത്.
















Comments