ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വർധിപ്പിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് റഷ്യൻ ഉപപ്രധാനമന്ത്രി പിഎം ഡെനിസ് വാലെന്റിനോവിച്ച് മാന്റുറോവ്. റഷ്യയുടെ വ്യവസായ-വ്യാപാര മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രി കൂടിയാണ് അദ്ദേഹം. ഇന്ത്യയുമായുള്ള ചരക്ക് – വ്യാപാര കമ്മി സന്തുലിതമാക്കേണ്ട ആവശ്യകതയുണ്ടെന്നും മാന്റുറോവ് വ്യക്തമാക്കി.
ഇന്ത്യയും റഷ്യയും സൗജന്യ വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ഉഭയകക്ഷി ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഈ കരാർ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയപ്പോഴാണ് റഷ്യൻ ഉപപ്രധാനമന്ത്രിയുടെ പരാമർശം.
ഇന്ത്യയും റഷ്യയും തമ്മിൽ മികച്ച വ്യാപാര ബന്ധം ലക്ഷ്യമിട്ട് നടത്തുന്ന 24-ാമത് ഇന്ത്യ-റഷ്യ ഇന്റർ ഗവൺമെന്റൽ കമ്മീഷൻ ഓൺ ട്രേഡിന്റെ സഹ അദ്ധ്യക്ഷനായാണ് മാന്റുറോവ് എത്തിയത്. റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷെയ്ഗുവും വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവും വൈകാതെ തന്നെ ഇന്ത്യയിലെത്തുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
Comments