കർണ്ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ കോൺഗ്രസ് നേതാവ് രാഹുലിനെ പരിഹസിച്ച് ബിജെപി തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷൻ അണ്ണമലൈ അടുത്തുള്ള കടയിൽ കറിയിരുന്നു. കർണാടക പാൽ ബ്രാൻഡ് നന്ദിനിയെ പ്രകർത്തിച്ച് അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. നന്ദിനി മിൽക്ക് കർണാടകയുടെ അഭിമാനമാണെന്ന് അദ്ദേഹം പറയുകയായിരുന്നു. ഇതിനെ പരിഹസിച്ചാണ് അണ്ണാമലൈ പോസ്റ്റ് പങ്കുവെച്ചത്.
രാഹുലിന്റെ പൂർവ്വികർ സ്വന്തം പേരിൽ ബ്രൻഡുകൾ ഇറക്കുകയായിരുന്നു എന്ന് അണ്ണമലൈ പറഞ്ഞു. നിലവിൽ അതിനെല്ലാം മാറ്റം വന്നെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഈ ബ്രാൻഡുകളെല്ലാം ലോകോത്തര നിലവാരം പുലർത്തുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം ബ്രാൻഡുകൾ നിങ്ങൾ അംഗീകരിക്കുന്നു എന്നതിൽ സന്തോഷമുണ്ടെന്നും അണ്ണാമലൈ പറയുന്നുണ്ട്.
രാഹുൽ സർ, നിങ്ങളുടെ പൂർവ്വികരെ പോലെ സ്വന്തം പേരുകളിൽ ബ്രാൻഡുകൾ ഇറക്കിയപ്പോൾ മോദിജി മറിച്ചാണ് ചെയ്തത്. മോദിയുടെ ഇന്ത്യയിൽ പ്രാദേശിക ബ്രാൻഡുകൾക്ക് വലിയ കുതിപ്പ് ലഭിക്കുന്നുണ്ട്. ആത്മ നിർഭർ ഭാരതത്തിലെ ഈ ബ്രാൻഡുകളെല്ലാം അന്താരാഷ്‌ട്ര ബ്രാൻഡുകളായി മാറിക്കഴിഞ്ഞു അണ്ണാമലൈ പറഞ്ഞു.
അതേസമയം രാഹുൽ എവിടെ പോയാലും ഭക്ഷണശാലകൾ കേന്ദ്രീകരിക്കുന്നു എന്ന പരിഹാസ കമന്റുകൾ നിറയുകയാണ്.
Comments