കൊൽക്കത്ത: അദ്ധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് തൃണമുൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. മുൻപ് കേസുമായി ബന്ധപ്പെട്ട് അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസികൾക്ക് കൊൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശമുണ്ടായിരുന്നു. ഇതിനെതിരെ അഭിഷേക് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കൊൽക്കത്ത കോടതിയുടെ ഉത്തരവ് സുപ്രീകോടതി സ്റ്റേ ചെയ്തു. സുപ്രീം കോടതിയുടെ സ്റ്റേ നിലനിൽക്കുമ്പോൾ തന്നെ സിബിഐ നോട്ടീസ് അയച്ചതിനെതിരെ അഭിഷേക് ബാനർജി ഹർജി ഫയൽ ചെയ്യുമെന്നാണ് സൂചന.
അഴിമതിയെ തുടർന്ന് തൃണമൂൽ പാർട്ടിയിലെ പ്രധാന നേതാക്കളായ കുന്തൽ, ശന്തനു എന്നിവരെ പുറത്താക്കിയിരുന്നു. അദ്ധ്യപകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേസിൽ കോടതി ഇടപ്പെടുകയും അനധികൃതമായി ജോലി സമ്പാദിച്ച അദ്ധ്യപകരെ പിരിച്ചുവിടാൻ ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. ഇതേ തുർന്നാണ് അഭിഷേക് ബാനർജിയെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ തന്നെ വിളിപ്പിച്ചതിനെതിരെ വിമർശനം ഉയർത്തുകയായിരുന്നു അഭിഷേക്.
Comments