തമിഴകം മുഴുവൻ കോളിളക്കം സൃഷ്ടിക്കുന്നതിനായി എത്താനിരിക്കുന്ന പുതിയ പീരിയോഡിക്കൽ ഫിക്ഷനാണ് ‘യാത്രിസൈ’. മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രമായ പൊന്നിയൻ സെൽവൻ ഫ്രാഞ്ചൈസി ചോളന്മാരുടെ കഥയാണ് പറയുന്നതെങ്കിൽ യാത്രിസൈ മറ്റൊരു കഥയാണ് ദൃശ്യവത്കരിക്കുന്നത്. യാത്രിസൈയിൽ പാണ്ഡ്യ രാജവംശമാണ് കഥാപശ്ചാത്തലമാകുന്നത്. ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടത് സമൂഹമാദ്ധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറപ്രവർത്തകർ യാത്രിസൈയുടെ ഒരു സ്‌നീക്ക് പീക്ക് പുറത്തുവിട്ടിരിക്കുകയാണ്.
ധരണി രസേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രമാണ് യാത്രിസൈ. അഞ്ച് മുതൽ ആറ് കോടി വരെ മാത്രമാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അകിലേഷ് കതമുത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കെ ജെ ഗണേഷാണ് ചിത്രത്തിന്റെ നിർമാണം. വീനസ് ഇൻഫോടെയ്ൻമെന്റ് ആൻഡ് സിക്‌സ് സ്റ്റാർ എന്റർടെയ്ൻമെന്റാണ് ‘യാതിസൈ’ അവതരിപ്പിക്കുന്നത്. ശക്തി മിത്രൻ, സെയോൺ, രാജലക്ഷ്മി, ഗുരു സോമസുന്ദരം, ചന്ദ്രകുമാർ, സെമ്മലർ അന്നം, സുഭദ്ര, സമർ, വിജയ് സെയോൺ. എസ് റൂബി ബ്യൂട്ടി, രാജശേഖർ, സീനു, ശബ്ദശീലൻ, ജമാൽ, നിർമൽ, സുരേഷ് കുമാർ തമിഴ്‌സെൽവി, സതിഷ് നടരാജൻ, സിധു, സാംസൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രഞ്ജിത് കുമാറാണ് ചിത്രത്തിന്റെ കലാസംവിധാനം നിർവഹിക്കുന്നത്.
മണിരത്‌നത്തിന്റെ സംവിധാനമികവിൽ തയാറായ ‘പൊന്നിയിൻ സെൽവൻ 2’ തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നതിനും ഒരാഴ്ച മുമ്പ് യാതിസൈ തിയറ്ററുകളിൽ എത്തും എന്നതാണ് മറ്റൊരു കൗതുകം. ‘പിഎസ് 2’ ഏപ്രിൽ 28നാണ് തിയേറ്ററിൽ റിലീസിനെത്തുക. എന്നാൽ ‘യാതിസൈ’ പ്രദർശനത്തിനെത്തുന്നത് ഏപ്രിൽ 21-നാണ്.
















Comments