മുന്നാർ: വനം വകുപ്പ് മന്ത്രിയെയും വകുപ്പിനെയും വിമർശിച്ച് എംഎം മണി എംഎൽഎ. വനം വകുപ്പ് മൂന്നാറിൽ സംഘടിപ്പിച്ച വന സൗഹൃദ സദസിൽ വെച്ചാണ് വനം മന്ത്രി എകെ ശശീന്ദ്രനെ വേദിയിലിരുത്തി എംഎം മണി വിമർശിച്ചത്. പരിപാടിയുടെ നോട്ടീസിൽ തന്റെ പേര് ഉൾപ്പെടുത്തിയില്ലെന്നാണ് മണിയുടെ വിമർശനത്തിന് വഴിവെച്ചത്. വനം വകുപ്പ് മന്ത്രി പ്രസംഗിച്ച് മാറങ്ങിയതിന് പിന്നാലെയായിരുന്നു മന്ത്രിയെ വേദിയിലിരുത്തി എം.എം മണിയുടെ വിമർശനം.
വനം വകുപ്പ് മന്ത്രിയുടെ മുഖത്ത് നോക്കിയായിരുന്നു വിമർശനം. തന്റെ വാ മൂടി കെട്ടാൻ ആരും നോക്കേണ്ടന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രസംഗം മന്ത്രി ശ്രദ്ധിക്കാതിരുന്നത് എംഎം മണിയെ ചൊടുപ്പിച്ചു. മന്ത്രിയെ എടോ എന്ന് വിളിച്ചായിരുന്നു മണിയുടെ പ്രസംഗം തുടർന്നത്. അരിക്കൊമ്പൻ വിഷയത്തിൽ താൻ സ്വീകരിച്ച നിലപാടിൽ ഉദ്യോഗസ്ഥർ പകപോക്കുകയാണെന്നും, മര്യാദയില്ലെങ്കിൽ മര്യാദകേട് കാണിക്കുമെന്നും മണി തുറന്നടിച്ചു. അരിക്കൊമ്പൻ വിഷയത്തിൽ താന്റെ നിലപാട് സുഖിക്കാതത്ത ഉദ്യോഗസ്ഥർ പകപോക്കുന്നതിന്റെ ഭാഗമായാണ് തന്നോട് കാണി്കുന്ന അവഗണനയെന്നും എം.എം മണി പറഞ്ഞു. ആരും തന്റെ വായ മൂടികെട്ടാൻ നോക്കണ്ട എന്നും മണി പറഞ്ഞു.
ദേവികുളത്ത് നിലവിൽ എംഎൽഎ ഇല്ലാത്തതിനാലാണ് മറ്റു ജനപ്രതിനിധികളെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചത്. ഇതും എം.എം മണിയെ ചൊടുപ്പിച്ചു. എം.എൽ.എ ഉള്ളപ്പോൾ മറ്റൊരാളെ ആദ്ധ്യക്ഷനാക്കിയതെന്തിനെന്നും താൻ ഒരു മന്ത്രിയായിരുന്നു എന്നും വേദിയെ എം.എം മണി ഓർമിപ്പിച്ചു. എം.എം മണിയുടെ പരാതി പരിശോധിക്കുമെന്നും ഉദ്യോഗസ്ഥരുടെ അശ്രദ്ധ മൂലമാണ് നോട്ടീസിൽ പേര് ഉൾപ്പെടുത്താൻ വിട്ടുപോയതെന്നും മന്ത്രി പറഞ്ഞു.
Comments