ന്യൂയോർക്ക്: 90 മിനിറ്റിനുള്ളിൽ 22 ഷോട്ട്‌സ് മദ്യം കഴിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ക്ലബ് പാർട്ടിയ്‌ക്കിടെയിലായിരുന്നു സംഭവം. പോളണ്ടിലെ ക്രാക്കോവിലുള്ള ക്ലബ്ബിൽ വച്ചാണ് യുവാവ് മദ്യം കഴിച്ചത്. സുഹൃത്തിനൊപ്പം ക്ലബിലെത്തുമ്പോൾ തന്നെ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നു.
ആദ്യം നിരസിച്ചെങ്കിലും പിന്നീട് ജീവനക്കാർ നിർബന്ധിച്ചതിനെ തുടർന്ന് വീണ്ടും മദ്യപിക്കുകയായിരുന്നു. 22 ഷോട്ട്സ് മദ്യമാണ് ഇദ്ദേഹം കഴിച്ചത്. തുടർന്ന് യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ മരണം സംഭവിക്കുകയും ചെയ്തു. യുവാവിന്റെ രക്തത്തിൽ 0.4 ശതമാനം ആൽക്കഹോൾ അടങ്ങിയിരുന്നുവെന്നാണ് പോളണ്ടിന്റെ ദേശീയ പ്രോസിക്യൂട്ടർ ഓഫീസിൽ നിന്ന് ലഭിക്കുന്ന വിവരം.
കുഴഞ്ഞ് വീണ യുവാവിന്റെ പണവും അജ്ഞാതർ കവർന്നുവെന്നാണ് വിവരം. ഏകദേശം 420 പൗണ്ടാണ് യുവാവിന്റെ കൈയ്യിൽ നിന്നും നഷ്ടപ്പെട്ടത്. ഇതിന് പിന്നാലെ നിരവധി ന്ിശാക്ലബുകളാണ് പോലീസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. സംശയം തോന്നിയ 58 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
















Comments