ചെന്നൈ : ദ്രാവിഡ മുന്നേറ്റ കഴകത്തിലെ (ഡിഎംകെ) ഉന്നത നേതൃത്വത്തിന്റെ സ്വത്തുവിവരങ്ങൾ പുറത്ത് വിട്ട കെ അണ്ണാമലൈക്ക് വക്കീൽ നോട്ടീസ് അയച്ച് ഡിഎംകെ യൂത്ത് വിങ് തലവനും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ .നിരുപാധികം ക്ഷമാപണം നടത്തി നഷ്ടപരിഹാരമായി 50 കോടി രൂപ നൽകണമെന്നാണ് ആവശ്യം .
2023 ഏപ്രിൽ 14 ന് വാർത്താ സമ്മേളനത്തിൽ തനിക്കെതിരെ ടത്തിയ പ്രസംഗത്തിനും ആരോപണങ്ങൾക്കും അണ്ണാമലൈ നിരുപാധികം പരസ്യമായി മാപ്പ് പറയണമെന്നും “ഡിഎംകെ ഫയൽസ്” എന്ന വീഡിയോ ക്ലിപ്പ് നീക്കം ചെയ്യണമെന്നും നോട്ടീസിൽ പറയുന്നു
വീഡിയോയിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ ഏതെങ്കിലും വിധത്തിൽ സംസാരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ അപ്‌ലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുകയോ ചെയ്യുന്നത് അവസാനിപ്പിക്കണം . അണ്ണാമലൈ പുറത്തുവിട്ട വീഡിയോയിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള തന്റെ കുട്ടികളുടെ ചിത്രവും പേരുകളും ഉപയോഗിക്കുന്നതായും ഉദയനിധി സ്റ്റാലിൻ പറയുന്നു.
അണ്ണാമലൈ അവകാശപ്പെട്ടതുപോലെ 2,039 കോടി രൂപയുടെ സ്വത്തുണ്ടെന്ന ആരോപണം ഉദയനിധി നിഷേധിച്ചു. താൻ പങ്കാളിയെന്ന നിലയിൽ രാജിവെച്ച റെഡ് ജയന്റ് മൂവീസിന്റെ മൂല്യനിർണ്ണയം അണ്ണാമലൈ ആരോപിക്കുന്ന 2010 കോടി രൂപയുടെ അടുത്തെങ്ങും എത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
27 ഡിഎംകെ മന്ത്രിമാരുടെയും എംപിമാരുടെയും അഡ്മിനിസ്ട്രേറ്റർമാരുടെയും സ്വത്ത് പട്ടിക തമിഴ് പുതുവർഷമായ ഏപ്രിൽ 14ന് പത്രസമ്മേളനത്തിലാണ് ഭാരതീയ ജനതാ പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ അവതരിപ്പിച്ചത്.
Comments