ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയൻ സെൽവന്റെ രണ്ടാം ഭാഗം പിഎസ്-2 കേരളത്തിലെ ലോഞ്ച് കൊച്ചിയിൽ. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിലെ തിയ്യറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ കേരള ലോഞ്ചിനായി താരങ്ങൾ കൊച്ചിയിൽ എത്തി. ചിയാൻ വിക്രം, തൃഷ ,കാർത്തി, ജയൻരവി , ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങളെ വലിയ ആഘോഷത്തോടെയാണ് ആരാധകർ നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എതിരേറ്റത്.
ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം പ്രേക്ഷകർ കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന രണ്ടാം ചിത്രമാണ് പിഎസ്- 2. മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവൻ-1 ന് സമ്മിശ്ര പ്രതികരണമാണ് ബോക്സ് ഓഫീസിൽ ലഭിച്ചത്. ചിത്രം കൂടുതൽ പേരിൽ എത്തിക്കാനായി സിനിമയിലെ അഭിനേതാക്കൾ ഇന്ത്യയിലുടനീളം പ്രമോഷണൽ ടൂറിലാണ്.
ചോള രാജാക്കന്മാരുടെ കാലത്തെ കഥ പറയുന്ന ചിത്രം പ്രേക്ഷകരെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിൽ എത്തിച്ചത്. പ്രേക്ഷകരുടെ താൽപര്യം വർധിപ്പിക്കുന്നതിനായി സിനിമയുടെ ആദ്യഭാഗം തമിഴ്നാട്ടിലെ ഏതാനും തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യുകയാണ് അണിയറ പ്രവർത്തകർ. പൊന്നിയിൻ സെൽവൻ- 1 ഏപ്രിൽ 21 ന് തിയറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യും.
















Comments