റിയാദ്: സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായി. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ വെള്ളിയാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിലാണ് വെള്ളിയാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് തീരുമാനിച്ചത്.
എന്നാൽ ഒമാനിൽ വെള്ളിയാഴ്ചയോടെ റദമാനിലെ 30 നോമ്പുകൾ പൂർത്തിയാക്കി ശനിയാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമാകാത്തതിനാൽ റമസാൻ 30 പൂർത്തിയാക്കി ശനിയാഴ്‌ച്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് ഒമാൻ ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും ഇക്കുറി ഒരേ ദിവസമാണ് റമദാൻ വ്രതാനുഷ്ഠാനും ആരംഭിച്ചത്.
മൂന്ന് വർഷത്തിന് ശേഷം കൊറോണ നിയന്ത്രണങ്ങളില്ലാതെ വന്നെത്തുന്ന ചെറിയ പെരുന്നാളിനെ സ്വീകരിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഗൾഫ് രാജ്യങ്ങളിൽ ഇത്തവണ ഒരുക്കിയിട്ടുള്ളത്.ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്‌കാരങ്ങൾ നടക്കും. വ്യാഴാഴ്ച മുതൽ തന്നെ വിവിധ രാജ്യങ്ങളിൽ പെരുന്നാൾ അവധി ദിനങ്ങൾ ആരംഭിച്ചിട്ടുണ്ട്.








Comments