3,000 ദിനാറിന് മുകളിലുള്ള പണവും സ്വർണ്ണവും ഇനി 'സാഹേൽ' ആപ്പിലൂടെ വെളിപ്പെടുത്തണം; കസ്റ്റംസ് നിയമം കർശനമാക്കി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf Kuwait

3,000 ദിനാറിന് മുകളിലുള്ള പണവും സ്വർണ്ണവും ഇനി ‘സാഹേൽ’ ആപ്പിലൂടെ വെളിപ്പെടുത്തണം; കസ്റ്റംസ് നിയമം കർശനമാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2026, 02:45 pm IST
Facebook
Twitter
WhatsAppTelegram

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ഇനി നടപടിക്രമങ്ങൾ എളുപ്പമാക്കുവാന്‍ സർക്കാർ സേവന മൊബൈല്‍ ആപ്പായ സാഹേലില്‍ പുതിയ ഫീച്ചര്‍. കൈവശമുള്ള പണം, സ്വര്‍ണ്ണം തുടങ്ങിയവ വെളിപ്പെടുത്തുന്നതിനുള്ള പുതിയ സംവിധാനമാണ് ‘സാഹേൽ’ ആപ്പിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. 3,000 ദിനാറിന് മുകളിൽ തുകയുള്ളവർ നിർബന്ധമായും ഈ സേവനം ഉപയോഗിക്കണമെന്ന് കസ്റ്റംസ് അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും സുതാര്യത വർദ്ധിപ്പിക്കുന്നതിനുമാണ് ഈ പുതിയ ഇലക്ട്രോണിക് സർവീസ്. യാത്രക്കാർക്ക് അവരുടെ കൈവശമുള്ള പണമോ അതിന് തുല്യമായ വിദേശ കറൻസിയോ ആപ്പിലൂടെ മുൻകൂട്ടി ഡിക്ലയർ ചെയ്യാം. 3,000 കുവൈറ്റ് ദിനാറിൽ കൂടുതൽ കൈവശമുള്ളവർ യാത്രയ്‌ക്ക് മുൻപ് തന്നെ മൊബൈൽ ഫോൺ വഴി വിവരം അറിയിക്കാനുള്ള സൗകര്യമാണ് കുവൈറ്റ് കസ്റ്റംസ് ഒരുക്കിയിരിക്കുന്നത്.

യാത്രക്കാരുടെ സൗകര്യാർത്ഥം ‘ഡിസ്ക്ലോസിങ് ഫണ്ട്സ്’ എന്ന പുതിയ ഫീച്ചറാണ് സാഹേൽ ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 3,000 കുവൈറ്റ് ദിനാറോ അതിന് തുല്യമായ വിദേശ കറൻസികളോ കൈവശമുള്ളവർ യാത്രയ്‌ക്ക് മുൻപായി ആപ്പ് വഴി വിവരങ്ങൾ സമർപ്പിക്കണം. പണം മാത്രമല്ല, സ്വർണ്ണക്കട്ടികൾ, വിലപിടിപ്പുള്ള ലോഹങ്ങൾ, അല്ലെങ്കിൽ മറ്റ് സാമ്പത്തിക രേഖകൾ എന്നിവയുടെ മൂല്യം 3,000 ദിനാറിൽ കൂടുതലാണെങ്കിലും ഈ ഡിക്ലറേഷൻ നിർബന്ധമാണ്.

ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ലക്ഷ്യമിട്ടുള്ള ഈ നീക്കം വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും നടപടിക്രമങ്ങൾ വേഗത്തിലാക്കും. ആപ്പിലൂടെ വിവരങ്ങൾ നൽകിക്കഴിഞ്ഞാൽ യാത്രക്കാർക്ക് ഒരു ഇലക്ട്രോണിക് നോട്ടീസ് ലഭിക്കും. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഇത് ഡിജിറ്റലായി തന്നെ പരിശോധിക്കാൻ സാധിക്കും. ഇതുവവഴി വിമാനത്താവളത്തിലെ തിരക്കുകൾ ഒഴിവാക്കാനും സമയം ലാഭിക്കാനും സാധിക്കും. നിയമങ്ങൾ പാലിക്കാത്തവർക്ക് പിഴയും നിയമനടപടികളും നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയുണ്ട്.

Tags: sahel
Share
Tweet
SendShare

More News from this section

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

More Gulf News

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies