മലപ്പുറം: ;ചൂട് കൂടിയതോടെ എസി മോഷ്ടിക്കാനിറങ്ങി യുവാവ്. മലപ്പുറം വാളഞ്ചേരിയിലാണ് സംഭവം. പട്ടാപ്പകൽ എസി ഇൻഡോർ യൂണിറ്റ് മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്.
എ.സി ഇൻഡോർ യൂണിറ്റുമായി യുവാവ് നടന്നു വരുന്നതും ഓട്ടോറിക്ഷയെ കൈകാട്ടി വിളിച്ച് അതിൽ കയറി പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments