ചെറിയ പെരുന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാനവികതയുടെ ഉൽകൃഷ്ടമായ സന്ദേശമാണ് റമദാനും ഈദുൽ ഫിത്തറും മുന്നോട്ടുവെയ്‌ക്കുന്നത്. പ്രതിസന്ധികൾ മറികടന്ന്് സമാധാനവും സമത്വവും പുലരുന്ന ലോകത്തിനായി പരിശ്രമിക്കുന്ന മനുഷ്യർക്ക് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉൾക്കരുത്താണ് ചെറിയ പെരുന്നാൾ പകരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
വ്രതാനുഷ്ഠാനത്തിലൂടെ ആർജ്ജിച്ച സ്വയം നവീകരണം മുൻപോട്ടുള്ള ജീവിതത്തിൽ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടുത്താൻ വിശ്വാസികൾക്ക് സാധിക്കണം. അപ്പോൾ മാത്രമേ അതിന്റെ മഹത്വം കൂടുതൽ തിളക്കത്തോടെ പ്രകാശിക്കുകയുള്ളൂ. ആ വെളിച്ചം ഈ ലോകത്തെ പ്രകാശപൂർണ്ണമാക്കട്ടെ. നന്മയും ഒരുമയും പുലരുന്ന ലോകം നമുക്കൊരുമിച്ചു പടുത്തുയർത്താമെന്ന് ശുഭപ്രതീക്ഷയും മുഖ്യമന്ത്രി പങ്കുവെച്ചു.
മാസപ്പിറവി ദൃശ്യമായില്ല; സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ച
ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമാകാത്തതിനാൽ സംസ്ഥാനത്ത് റമസാൻ 30 പൂർത്തിയാക്കി ശനിയാഴ്ചയാണ് ഈദുൽ ഫിത്തർ. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ശനിയാഴ്ചയും സർക്കാർ സ്ഥാപനങ്ങൾക്ക് അവധി ആയിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
















Comments