ഇൻഡോർ: മതപരിവർത്തനത്തിന് പെൺകുട്ടിയെ നിർബന്ധിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. പെൺകുട്ടിയുടെ സുഹൃത്തായ ആസാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോൺ പോലീസ് പിടിച്ചെടുത്തു.
പെൺകുട്ടിയും ആസാദും ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. പിന്നാലെ മതം മാറാനും വിവാഹം കഴിക്കാനും നിർബന്ധിക്കുകയായിരുന്നു. വ്യത്യസ്ത മതത്തിൽപ്പെട്ടതിനാൽ വിവാഹത്തിനെ പെൺകുട്ടി എതിർത്തിരുന്നു. ഇത് ആസാദിനെ പ്രകോപിതനാക്കി. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്താൻ ആരംഭിച്ചു.
പെൺകുട്ടിയെ വിവാഹം ചെയ്ത് നൽകിയില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്നും പെൺകുട്ടിയും മാതാപിതാക്കളുമാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്നും കാണിച്ച് ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് ജീവനൊടുക്കുമെന്ന് ആസാദ് പെൺകുട്ടിയുടെ അമ്മാവന് സന്ദേശം അയച്ചു. ഇതറിഞ്ഞതോടെ സമ്മർദ്ദം താങ്ങാനാവാതെയാണ് പെൺകുട്ടി ജീവനൊടുക്കിയത്. വിഷം കഴിച്ചാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.
















Comments