തിരുവനന്തപുരം: പരീക്ഷണ ഓട്ടങ്ങൾ പൂർത്തിയാക്കി റെഗുലർ സർവീസിന് ഒരുങ്ങിയിരിക്കുകയാണ് വന്ദേഭാരത്. ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നാളെ മുതൽ ആരംഭിക്കും. 26-ാം തീയതി മുതലുള്ള ടിക്കറ്റുകൾ മുൻകുറായി ബുക്ക് ചെയ്യാൻ സാധിക്കും. വന്ദേഭാരതിന് 16 കോച്ചുകളുണ്ടാകും. 23 മുതലുള്ള ട്രെയിൻ സമയ നിരക്കും ടിക്കറ്റ് വിലയും നാളെ പ്രഖ്യാപിച്ച് തുടങ്ങിയേക്കും.
അതേസമയം, 24-ലെ പ്രധാനമന്ത്രിയുടെ കേരളാ സന്ദർശനവും വന്ദേഭാരതിന്റെ ഉദ്ഘാടനവും പ്രമാണിച്ച് ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. 23 മുതൽ 25 വരെയാണ് സർവീസുകളിൽ മാറ്റം വരുത്തുന്നത്.
23-നും 24-നും കൊച്ചുവേളിയിൽ മലബാർ എക്സ്പ്രസും ചെന്നൈ മെയിലും സർവീസ് അവസാനിപ്പിക്കുകയും 24, 25 തീയതികളിൽ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുകയും ചെയ്യും. ഈ ദിവസങ്ങളിലെ കൊച്ചുവേളി – നാഗർകോവിൽ എക്സ്പ്രസ് 24-നും 25-നും നെയ്യാറ്റിൻകരയിൽ നിന്ന് പുറപ്പെടും.
Comments