ആൻഡമാനിൽ ടോട്ടോക്ക രാജാവിന് കുഞ്ഞ് പിറന്നു! ജനസംഖ്യ 136 ആയി ഉയർന്നു; ആഘോഷമാക്കി ഓംഗെ ഗോത്രം; ആശംസ അറിയിച്ച് കേന്ദ്രസർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആൻഡമാനിൽ ടോട്ടോക്ക രാജാവിന് കുഞ്ഞ് പിറന്നു! ജനസംഖ്യ 136 ആയി ഉയർന്നു; ആഘോഷമാക്കി ഓംഗെ ഗോത്രം; ആശംസ അറിയിച്ച് കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2024, 03:42 pm IST
Facebook
Twitter
WhatsAppTelegram

പോർട്ട് ബ്ലെയർ: ആൻഡമാനിലെ ഓംഗെ ഗോത്രത്തിൽ വീണ്ടും രാജകുമാരൻ പിറന്നു. ​ഗോത്രരാജാവായ ടോട്ടോക്കയ്‌ക്കും രാജ്ഞി പ്രിയയ്‌ക്കുമാണ് ആൺകുഞ്ഞ് പിറന്നത്. പോർട്ട് ബ്ലയറിൽ പ്രവർത്തിക്കുന്ന ജിബി പന്ത് ഹോസ്പിറ്റലിലാണ് കുഞ്ഞിന്റെ ജനനം. കുഞ്ഞിന്റെ വരവോടെ ​​ഓംഗെ ​ഗോത്രത്തിന്റെ ആകെ ജനസംഖ്യ 136 ആയി.

കേന്ദ്ര ട്രൈബൽ മന്ത്രി അർജുൻ മുണ്ട ഓംഗെ രാജാവിനും രാജ്ഞിക്കും ആശംസയറിച്ചിട്ടുണ്ട്. “ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഓംഗെ ഗോത്രത്തിൽ ഒരു പുതിയ അംഗം എത്തിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ ആഹ്ളാദകരമായ വാർത്തയിൽ ഞാൻ ടോട്ടോക്കയെയും പ്രിയയെയും അഭിനന്ദിക്കുന്നു. അമ്മയെയും കുഞ്ഞിനെയും നന്നായി പരിപാലിക്കാൻ പ്രാദേശിക ഭരണകൂടത്തിന് നിർദ്ദേശം നൽകും മേഖലയിലെ ദുർബലരായ വനവാസി വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും, അദ്ദേ​ഹം പറഞ്ഞു

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നിലവിൽ അമ്മയും കുഞ്ഞും ട്രൈബൽ വാർഡിൽ നിരീക്ഷണത്തിലാണ്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ആശുപത്രി വിടാൻ സാധിക്കും,” -ഒരു മുതിർന്ന ആശുപത്രി ജീവനക്കാരൻ അറിയിച്ചു.

നെഗ്രിറ്റോ വംശപരമ്പരയിൽ പെട്ട ഏറ്റവും പ്രാകൃത ഗോത്രങ്ങളിൽ ഒന്നാണ് ഓംഗെ ഗോത്രം. ദുഗോങ് ക്രീക്ക് മേഖലയിൽ ഇവർ ജീവിക്കുന്നത്. മറ്റ് ജനവിഭാ​ഗവുമായി സമ്പർക്കം പുലർത്തുന്നതിൽ ഇവർ വൈമുഖ്യം കാണിക്കാറില്ല. പരമ്പരാ​ഗതമായി വേട്ടയാടിയാണ് ഈ അർദ്ധ നാടോടി ​​ഗോത്രക്കാർ ജീവിച്ചിരുന്നത്. മുൻപ് വിവസ്ത്രരായി ജീവിച്ചിരുന്ന ഇവർക്ക് പ്രാദേശിക ഭരണകൂടം ഇപ്പോൾ വസ്ത്രങ്ങളും റേഷനും നൽകുന്നുണ്ട്.

1858-ൽ ബ്രിട്ടീഷുകാർ പീനൽ സെറ്റിൽമെൻ്റ് സ്ഥാപിച്ചതിനുശേഷമാണ് ഇവരുടെ ജനസംഖ്യ കുത്തനെ കുറഞ്ഞത്. പകർച്ചവ്യാധി, ലഹരി, പരസ്പരമുള്ള ഏറ്റുമുട്ടൽ എന്നിവയും എണ്ണം കുറയാനുള്ള കാരണങ്ങളാണ്. 1901-ൽ 672 ഓം​ഗെകൾ ഉണ്ടായിരുന്നതയാണ് കണക്ക്. 40 ശതമാനമാണ് ഇവരുടെ ഇടയിലുള്ള വന്ധ്യത നിരക്ക്.

2004-ലെ സുനാമി ദുരന്തത്തെ ഓംഗെകൾ അതിജീവിച്ചത് ഉയർന്ന പ്രദേശങ്ങളിൽ അഭയം പ്രാപിച്ചാണ്. 2008 ഡിസംബറിൽ എട്ട് പുരുഷൻമാർ വിഷ ദ്രാവകം കുടിച്ച് മരണപ്പെട്ടത് വലിയ വിവാദത്തിനാണ് വഴിവെച്ചത്. കടലിൽ ഒഴുകി നടന്ന വീപ്പയിൽ നിന്നുള്ള ദ്രാവകമാണ് ഇവർ കുടിച്ചതെന്ന് പീന്നീട് വ്യക്തമായി.

 

Tags: Andaman Nicobaronga tribe
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies