കോഴിക്കോട്: റോഡ് യാത്രക്കാർക്ക് കർശന ട്രാഫിക് നിയമങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്നത്. എന്നാൽ ഹെൽമറ്റ് ധരിക്കാത്ത സ്‌കൂട്ടർ യാത്രക്കാരന്റെ പിഴ നോട്ടീസ് വന്നത് കാറുടമയ്‌ക്ക്. ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് പിഴ തുക അടയ്‌ക്കണമെന്ന് കാണിച്ച് പോലീസ് അയച്ച സന്ദേശത്തിനുള്ളത് കാറിന്റെ നമ്പർ. താമരശ്ശേരി സ്വദേശിയായ ബിനീഷിനാണ് ട്രാഫിക് പോലീസിന്റെ സന്ദേശം ലഭിച്ചത്. കോഴിക്കോട് റൂറൽ ജില്ലാ ട്രാഫിക് പോലീസിൽ നിന്നാണ് സന്ദേശമെത്തിയത്.
കഴിഞ്ഞ ദിവസമാണ് ബിനീഷിന്റെ ഫോണിലേക്ക് സന്ദേശം വന്നത്. സ്‌കൂട്ടറിൽ ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്ത് യുവാവിന്റെ ചിത്രവും സ്‌ന്ദേശത്തിനൊപ്പം അയച്ചിരുന്നു. ദേശീയപാതയിൽ അടിവാരം പോലീസ് ഔട്ട്‌പോസ്റ്റിന് സമീപത്തായുള്ള ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്. ഈ ചിത്രമാണ് പോലീസ് ബിനീഷിന അയച്ചത്. അതേസമയം, ബിനീഷിന്റെ കാറിന്റെ നമ്പറിൽ മറ്റൊരു സ്‌കൂട്ടർ ഉണ്ടെന്ന് വ്യക്തമായതോടെ നിയമനടപടികൾ ആവശ്യപ്പെട്ട് ബിനീഷ് താമരശ്ശേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Comments