ന്യൂഡൽഹി:ബംഗ്ലാദേശിന് ചെറിയ പെരുന്നാൾ ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.’ഇന്ത്യയിലെ ജനങ്ങളുടെ പേരിൽ, ബംഗ്ലാദേശിലെ ജനങ്ങൾക്ക് ഞാൻ എന്റെ ഈദ് ആശംസകൾ നേരുന്നു’ എന്നാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് അയച്ച സന്ദേശത്തിൽ പറയുന്നത്. ഹസീന മുൻകൈയെടുത്തതിന്റെ ഫലമായി ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്രബന്ധം മാതൃകപരമാണ്. അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധം എങ്ങനെ ആകണമെന്നതിനുള്ള ഉദാത്ത മാതൃകയാണ് ഇരുരാജ്യങ്ങളും നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സമാധാനപൂർണവും ഐക്യം നിറഞ്ഞതുമാകാട്ടെ ഈ ചെറിയ പെരുന്നാൾ. ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് സന്തോഷവും ആരോഗ്യവും നേരുന്നതായും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തുന്നതായും ബംഗ്ലാദേശുമായി തുടർന്നും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
















Comments