വയനാട്:മാനന്തവാടി ചാലി ഗദ്ദ വാനവാസി ഊരിലെ പ്രായപൂർത്തിയാകാത്ത കുട്ടികളെ മത പഠനത്തിന് നിർബന്ധിക്കുന്നു. ചാലി ഗദ്ദ പടമലയിലെ സ്ഥാപനത്തിനെതിരെ ആണ് പരാതി. കേരളസാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗമായ കവി സുകുമാരൻ ചാലിഗദ്ധ ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകി.
വയനാട് ചാലിഗദ്ദ അംബേദ്ക്കർ വനവാസി കോളനിയിലെ കുട്ടികളിലെയാണ് നിർബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നത്. ചാലി ഗദ്ദ പടമലയിലെ പെന്തക്കോസ്ത് സ്ഥാപനമാണ് ഊരിലെ 12 വയസ് വരെയുള്ള കുട്ടികൾക്ക് വെക്കേഷൻ ക്ലാസിന്റെ പേരിൽ മതപ്രബോധനം നടത്തുന്നത്. കുട്ടികളെ പാട്ടും ഡാൻസും പഠിപ്പിക്കാനെന്ന് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ചാണ് പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോകുന്നത്. കുട്ടികൾക്ക് നൽകിയ പാഠപുസ്‌കത്തിൽ പൂർണ്ണമായും മത ബോധന പാഠങ്ങൾ ആണ്.
വിവരം അന്വേഷിക്കാൻ ചെന്ന് പരാതിക്കാരനോട് പെന്തകോസ്ത് സ്ഥാപനത്തിന്റെ നടത്തിപ്പുകാർ തട്ടിക്കയറുകയും ചെയ്തു. നിരക്ഷരരായ മാതാപിതാക്കളോട് ഡാൻസും പാട്ടും ഭക്ഷണവും ഉണ്ടെന്ന് പറഞ്ഞാണ് കുട്ടികളെ കൊണ്ട് പോയത്. വനവാസി പ്രമോട്ടർമാരും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരും ഇക്കാര്യം അറിഞ്ഞില്ലെന്നത് ദുരൂഹത ഉണർത്തുന്നുണ്ടെന്ന് ഊരുമൂപ്പൻ സുകുമാരൻ ചാലി ഗദ്ദ പറഞ്ഞു.
















Comments