ന്യൂഡൽഹി : 36 മണിക്കൂറിനുള്ളിൽ ഏഴ് നഗരങ്ങളിലായി എട്ട് പരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. രണ്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശത്തെയും വികസന പദ്ധതികൾ ആരംഭിക്കുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പര്യടനം നടത്തുന്നത്.
ഏപ്രിൽ 24 മുതലാണ് പ്രധാനമന്ത്രിയുടെ പര്യടനം തുടങ്ങുന്നത്. ദേശീയ പഞ്ചായത്ത് രാജ് ദിന പരിപാടിയിൽ പങ്കെടുക്കാൻ ഡൽഹിയിൽ നിന്ന് ഖജുറാഹോയിലേയ്‌ക്ക് ,അവിടെ നിന്ന് രേവയിലേയ്‌ക്ക് ,പിന്നീട ഖജുറാഹോയിൽ തിരിച്ചെത്തുകയും ചെയ്യും. തുടർന്ന് 1700 കിലോമീറ്റർ ദൂരം വിമാന മാർഗം സഞ്ചരിച്ച് കൊച്ചിയിൽ നടക്കുന്ന യുവം കോൺക്ലേവ് പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.
ഏപ്രിൽ 25-ന് കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് 190 കിലോമീറ്റർ സഞ്ചരിച്ച് തിരുവനന്തപുരത്ത് വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യും. തുടർന്ന് സംസ്ഥാനത്ത് നടക്കുന്ന വിവിധ പദ്ധതികളുടെ തറക്കല്ലിടുകയും ചെയ്യും. അവിടെ നിന്ന് പ്രധാനമന്ത്രി സൂറത്തിൽ നിന്ന് സിൽവാസയിലേക്ക് 1,570 കിലോമീറ്റർ സഞ്ചരിക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
തുടർന്ന് അദ്ദേഹം സൂറത്ത് വഴി സിൽവാസയിൽ എത്തും .അവിടെ നമോ മെഡിക്കൽ കോളജ് സന്ദർശിച്ച് വിവിധ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നിർവഹിക്കും. ഇതിനുശേഷം, ദേവ്ക കടൽത്തീരത്തിന്റെ ഉദ്ഘാടനത്തിനായി അദ്ദേഹം ദാമനിലേക്ക് പോകും.തുടർന്ന് അദ്ദേഹം 110 കിലോമീറ്റർ പിന്നിട്ട് സൂറത്തിലേക്ക് പോകും. സൂറത്തിൽ നിന്ന് മോദി ഡൽഹിയിലേക്ക് മടങ്ങുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പധാനമന്ത്രിയുടെ മുഴുവൻ യാത്രകളും മറ്റ് പരിപാടികളും 36 മണിക്കൂറിനുള്ളിൽ സജ്ജീകരിച്ചിരിക്കുന്നത്.
Comments