ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനും രാഹുലിന്റെ വിശ്വസ്തനുമായ ബിവി ശ്രീനിവാസിനെതിരെ കേസെടുത്ത് അസം പോലീസ്. അസം സംസ്ഥാന യൂത്ത് കോൺഗ്രസ് മുൻ അദ്ധ്യക്ഷ അംഗിത ദത്ത നൽകിയ പരാതിയിലാണ് കേസ്. ശ്രീനിവാസിനെ അറസ്റ്റ് ചെയ്യാനായി അസം പോലീസ് കർണ്ണാടകയിലേക്ക് തിരിച്ചു.
ബിവി ശ്രീനിവാസിനെതിരെ പീഡന പരാതി നൽകിയ അംഗിത ദത്തിനെ കോൺഗ്രസിൽ നിന്നും ഇന്ന് പുറത്താക്കിയിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ചായിരുന്നു നടപടി. ആറു വർഷത്തേക്ക് അംഗിതയെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതായിയാണ് കോൺഗ്രസ്സ് നേതൃത്വം അറിയിച്ചത്. എന്നാൽ വിഷയത്തിൽ രാഷ്‌ട്രീയത്തിന് അതീതമായി നിയമ നടപടി ഉണ്ടാകുമെന്നും അംഗിത അസമിന്റെ മകളാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രതികരിച്ചിരുന്നു.
യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ബിവി ശ്രീനിവാസ് തന്നെ മാനസികമായും അല്ലാതെയും ഉപദ്രവിക്കുകയാണെന്നാണ് അംഗിത ദത്ത തുറന്നു പറഞ്ഞത്. ഇക്കാര്യം രാഹുൽ, പ്രിയങ്ക ഉൾപ്പടെയുള്ള കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടും നടപടി എടുക്കാത്തതോടെയാണ് അംഗിത പരസ്യ പ്രതികരണം നടത്തിയത്. ബിവി ശ്രീനിവാസയ്‌ക്കെതിരെ പരാതി നൽകിയിട്ടും പാർട്ടി നേതൃത്വം നടപടികൾ എടുത്തില്ല. തുടർന്നാണ് അംഗിത പരസ്യ പ്രതികരണം നടത്തിയതും നിയമ നടപടികൾ ആരംഭിക്കുകയും ചെയ്തത്. പിന്നീട് അംഗിത പോലീസിന് പരാതി നൽകുകയും മജിസ്‌ട്രേറ്റിന് മൊഴി നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അസം സർക്കാർ നടപടിയെടുത്തത്.
















Comments