ന്യൂഡൽഹി: ഇന്ത്യൻ അതിർത്തി കടന്നുവന്ന പാക് പൗരനെ മടക്കി അയച്ച് ബിഎസ്എഫ്. പഞ്ചാബിലെ ഫിറോസ്പൂർ അതിർത്തിയിൽ നിന്നും അബദ്ധത്തിൽ ഇന്ത്യയിലേക്ക് കടന്ന വയോധികനെയാണ് ഇന്ത്യൻ അതിർത്തി സംരക്ഷണ സേന പാക് റേഞ്ചേഴ്സിന് കൈമാറിയത്.
ഇയാൾ അബദ്ധത്തിൽ അതിർത്തി കടന്നതാണെന്നും സംഭവത്തിൽ അസ്വഭാവികയില്ലെന്നും ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് മടക്കി അയക്കാൻ ബിഎസ്എഫ് തീരുമാനമെടുത്തത്. ട്വിറ്ററിലൂടെയായിരുന്നു ബിഎസ്എഫ് വിവരം അറിയിച്ചത്.
സമാനമായ സംഭവം മുൻപും റിപ്പോർട്ട് ചെയ്തിരുന്നു. ഫിറാസ്പൂർ ജില്ലയിൽ നിന്ന് അതിർത്തിമുറിച്ച് കടന്ന മറ്റൊരു പാക് പൗരനെയും ബിഎസ്എഫ് മടക്കി അയച്ചിരുന്നു. പാകിസ്താൻ കസ്തൂർ സ്വദേശി റഹ്‌മത്ത് അലി( 72) യെയാണ് സേന പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ അബദ്ധത്തിൽ അതിർത്തി കടന്നതാണെന്ന് ബോദ്ധ്യമായതിനെ തുടർന്ന് മടക്കി അയക്കുകയായിരുന്നു.
Comments