എറണാകുളം: തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കേരളത്തിലെ നാട്ടുമ്പുറങ്ങളിൽ അനുവദിക്കുന്ന ട്രാൻസ്പോർട്ട് ബസുപോലെ ആകരുത് വന്ദേഭാരത് എന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ചിലപ്പോൾ വന്ദേഭാരത് നിർത്തലാക്കാനും മതി എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
കേരളത്തിൽ വന്ദേഭാരത് 70 കിലോമീറ്റർ വേഗതയിൽ പോകണമെങ്കിൽ നിലവിലുള്ള പാളങ്ങളിലെ വളവുകൾ നികത്തണം. അല്ലാതെ വേഗത കൈവരിക്കാൻ സാധിക്കില്ല. 626 വളവുകളാണ് നിവർത്താനുള്ളത്. അത് പെട്ടന്ന് സാധിക്കില്ല. കുറഞ്ഞത് ഒരു 10 കൊല്ലമെങ്കിലും എടുക്കും വളവ് നിവർത്താൻ തന്നെ അദ്ദേഹം പറഞ്ഞു. ക്രൈസ്തവ വിശ്വാസികളുമായി ബിജെപി കൂടിക്കാഴ്ച നടത്തുന്നത് ദുഷ്ടലാക്കോടെയാണെന്നും ഇതാക്കെ തിരിച്ചറിയാൻ സഭാനേതാക്കൾക്കുണ്ടെന്നും വാസവൻ പറഞ്ഞു.
Comments