ന്യൂഡൽഹി: കഴിഞ്ഞ 9 വർഷത്തിനിടെ വിമാനത്താവളങ്ങളുടെ എണ്ണത്തിൽ രാജ്യം നൂറ് ശതമാനം വളർച്ച നേടിയെന്ന് റിപ്പോർട്ട്. 2014ൽ 74 വിമാനത്താവളങ്ങളായിരുന്നു ഇന്ത്യയിൽ പ്രവർത്തനക്ഷമമായിരുന്നത്. 2023ൽ ഇത് 148 ആയി ഉയർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ നിരന്തരമായ പ്രയത്നത്തിന്റെ ഫലമായി രാജ്യത്തെ വ്യോമയാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഉഡാൻ പദ്ധതിക്ക് കീഴിലുള്ള റീജിയണൽ കണക്ടിവിറ്റി സ്‌കീം നടപ്പിലാക്കിക്കൊണ്ട് എയർപോർട്ടുകളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും കേന്ദ്രസർക്കാരിന് സാധിച്ചു. പദ്ധതിയുടെ ഭാഗമായി 74 എയർപോർട്ടുകളെ 469 റൂട്ടുകളുമായി ബന്ധിപ്പിച്ചു. 2016 മുതലാണ് ഉഡാൻ പദ്ധതി ആരംഭിച്ചത്. പ്രധാനമന്ത്രി മോദിയുടെ പിന്തുണയോടെ രാജ്യത്തെ വ്യോമയാന രംഗത്ത് അഭൂതപൂർവ്വമായ വളർച്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നേരത്തെ പ്രതികരിച്ചിരുന്നു.
















Comments