തൃശൂർ: പൂരം പ്രദർശന നഗരിയിലേക്ക് ജനങ്ങളെ സ്വീകരിക്കാൻ റോബോട്ടുകൾ.റോബോട്ടിക്‌സ് എക്‌സ്‌പോയിലൂടെ ഫ്യൂച്ചറിസ്റ്റിക് ടെക്‌നോളജി പരിചയപ്പെടുത്തുകയാണ് ഇൻകർ റോബോട്ടിക്‌സ്. Hello Bortz 23 എന്ന പേരിലാണ് വ്യത്യാസ്തമായ റോബോ പ്രദർശനം നടക്കുന്നത്. പൈതൃകത്തെയും സംസ്‌കാരത്തെയും സാങ്കേതികവിദ്യയുമായി സമന്വയിപ്പിക്കുന്ന ഫ്യൂച്ചറിസ്റ്റിക് സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള റോബോട്ടിക്‌സ് പ്രദർശനമാണ് പൂര പ്രദർശനത്തിന്റെ ഭാഗമാക്കുന്നത്.
Hello Botz 23 യിൽ റോബോട്ടിക്‌സിലെ ഏറ്റവും നൂതനവും അത്യാധുനികവുമായ റോബോട്ടുകളാണ് പൊതുജനങ്ങളെ വരവേൽക്കുന്നത്. പുതുബോട്ട്, നാവോ, ഡോബോട്ട് മജീഷ്യൻ, ഡോബോട്ട് എം1, കുക്കിംഗ് റോബോട്ട്, ഫാംബോട്ട് എന്നിങ്ങനെ വ്യത്യസ്തമായ റോബോട്ടുകളാണ് ഇവിടെയുള്ളത്. ഇതുകൂടാതെ 3D പ്രിന്റിംഗ് ഉൾപ്പെടെയുള്ള മറ്റ് സംവിധാനങ്ങളെക്കുറിച്ച് അറിയുവാനുള്ള അവസരവും ഇവിടെയുണ്ട്.
റോബോകളെ കാണാൻ ഇവിടെയെത്തുന്ന സന്ദർശകർക്ക് സാങ്കേതികവിദ്യയുടെ വളർച്ചയെക്കുറിച്ച് അവബോധം നൽകുവാനായി ഒട്ടനവധി വിദ്യാർത്ഥികളും ഇവിടെയുണ്ട്. റോബോട്ടിക്‌സിനെകുറിച്ചും വ്യവസായത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മറ്റ് സംഭവവികാസങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കുകയാണ് ഈ പ്രദർശനത്തിന്റെ ലക്ഷ്യം.
















Comments