“…ചിന്മുദ്രാംദക്ഷഹസ്‌തേ പ്രണതജനമഹാബോധദാത്രീം ദധാനം
വാമേ നമ്രേഷ്ടദാന പ്രകടനചതുരം ചിഹ്നമപ്യാദധാനം
കാരുണ്യാപാരവാർധിം യതിവരവപുഷം ശങ്കരംശങ്കരാംശം
ചന്ദ്രാഹങ്കാര ഹുങ്കൃത് സ്മിതലസിതമുഖം ഭാവയാമ്യന്തരംഗേ..”
ഇത് വൈശാഖശുക്ലപഞ്ചമി. ജഗദ്ഗുരുവായ ശങ്കരാചാര്യസ്വാമികൾ ശിവഗുരുവിന്റേയും ആര്യാംബയുടെയും പുത്രനായി കേരളഭൂമിയിൽ തിരുവവതാരംചെയ്ത പുണ്യദിനം.
ഒരുകവിയുടേയോ, ഗദ്യകാരന്റെയോ, തത്വചിന്തകന്റെയോ, സന്മാർഗദർശിയുടേയോ, പ്രതിവാദിഭയങ്കരനായ ശാസ്ത്രവാദിയുടേയോ, സാക്ഷാൽകൃത ബ്രഹ്‌മാവായ യോഗിയുടേയോ, സനാതനധർമ്മ പ്രതിഷ്ഠാപകനായ ആചാര്യന്റേയോ, സർവവിദ്യാവിചക്ഷണനായ ജീവന്മുക്തന്റേയോ; ഏതു നിലയിൽ നിന്നു നോക്കിയാലും അദ്ദേഹം അതിമാനുഷനായി, അപ്രതിരഥനായി, അഖണ്ഡതേജസ്വിയായി, അത്ഭുതപ്രഭാവനായി പരിലസിക്കുന്നു’ എന്നു ശങ്കരാചാര്യസ്വാമികളെക്കുറിച്ച് മഹാകവിഉള്ളൂർ പ്രകീർത്തിച്ചിട്ടുണ്ട്. ആചാര്യസ്വാമികളുടെ ജീവിതത്തിന്റെ എല്ലാതലങ്ങളേയും വ്യക്തമാക്കുന്ന വരികളാണവ.
ഒരുശ്ലോകം മാത്രമുള്ള കൃതിമുതൽ ആയിരം ശ്ലോകങ്ങൾ വരെയുള്ള കൃതികളിലൂടെ ശങ്കരാചാര്യസ്വാമികൾ ശിഷ്യന്മാർക്കു വേദാന്തസാരം പകർന്നു നൽകിയിരുന്നു. ബ്രഹ്‌മസൂത്ര ഭാഷ്യം, വിവേകചൂഡാമണി, ഉപദേശസാഹസ്രി, പ്രധാന ഉപനിഷത്തുകളുടെയും ഭഗവദ്ഗീതയുടെയും വ്യാഖ്യാനങ്ങൾ എന്നിവ പ്രധാനപ്പെട്ട’വയാണ്. ഗുരുശിഷ്യസംവാദ രൂപത്തിലുള്ള ഒരൊറ്റശ്ലോകത്തിലൂടെ വേദാന്തതത്വം നമുക്ക് പകർന്നു തരുന്ന കൃതിയാണുശങ്കരാചാര്യസ്വാമികളുടെ ഏകശ്ലോകി. ഏകശ്ലോകിയിൽ ഗുരുവിന്റെ ചോദ്യങ്ങൾക്കു മറുപടി നൽകുന്നതിലൂടെ പരമസത്യം ശിഷ്യൻ തിരിച്ചറിയുന്നതുകാണാം.

“കിംജ്യോതിസ്തവ ഭാനുമാനഹനി മേ രാത്രൗ പ്രദീപാദികം
സ്യാദേവംരവിദീപ ദർശന വിധൗ കിംജ്യോതിരാഖ്യാഹി മേ
ചക്ഷുസ്തസ്യനിമീലനാദിസമയേകിം ധീർധിയോദർശനേ
കിംതത്രാഹ മതോ ഭവാൻ പരമകംജ്യോതിസ്തദസ്മി പ്രഭോ”
ഗുരുചോദിക്കുന്നു:തവ കിം ജ്യോതിഃ? നിനക്ക് എന്താണുവെളിച്ചം?
ശിഷ്യൻ പറയുന്നു : മേ അഹനിഭാനുമാൻ (എനിക്ക് പകൽ സൂര്യൻ ആണുവെളിച്ചം). രാത്രൗ പ്രദീപാദികം (രാത്രിയിൽവിളക്ക്മുതലായവയാണുവെളിച്ചം).
ശിഷ്യന്റെമറുപടികേട്ട ഗുരു പറയുന്നു: അതിരിക്കട്ടെ (സ്യാദേവം) സൂര്യൻ ദീപം എിവയെ ദർശിക്കുവാൻ നിനക്ക് വെളിച്ചമെന്താണ്? എന്നോട് പറയുക(രവിദീപദർശനവിധൗ കിംജ്യോതിരാഖ്യാഹിമേ).
ശിഷ്യന്റെമറുപടി:സൂര്യാദികളെ ദർശിക്കുവാൻ കണ്ണാണു(ചക്ഷുഃ) വെളിച്ചം.
ഗുരു പിന്നെയെുംചോദിക്കുന്നു: കണ്ണടച്ചുകഴിഞ്ഞാൽ പിന്നെ വെളിച്ചമെന്താണ്?(തസ്യ നിമീലനാദിസമയേകിം?). കണ്ണടച്ചുകഴിഞ്ഞാൽ പിന്നെ ബുദ്ധി(ധീഃ)യാണുവെളിച്ചം എന്നു ശിഷ്യൻ അഭിപ്രായപ്പെടുു.
ബുദ്ധിയെ കാണുന്നതിനു വെളിച്ചമായിരിക്കുന്നതെന്ത്?എന്നു ഗുരുഅവസാനം ചോദിക്കുന്നു: (ധിയോദർശനേ കിം).
ശിഷ്യൻ പറയുന്നു; അതിനു ഞാൻ തന്നെയൊണുവെളിച്ചം(തത്രാഹം).
ഗുരു പറയുന്നു :അതിനാൽവെളിച്ചങ്ങളുടെയെല്ലാംവെളിച്ചം(പ്രകാശം) നീ തന്നെയാകുന്നു(അതോ ഭവാൻ പരമകംജ്യോതിഃ). പരമസത്യംതിരിച്ചറിഞ്ഞ ശിഷ്യൻ പറയുന്നു: പ്രഭോ അതങ്ങനെ തന്നെ (തദസ്മി പ്രഭോ).
എഴുത്തച്ഛൻ ഹരിനാമകീർത്തനത്തിലും ഏകശ്ലോകിയിലെ ആശയം ഉൾച്ചേർത്തിരിക്കുന്നതുകാണാം.
“അർക്കാനലാദിവെളിവൊക്കെ ഗ്രഹിക്കുമൊരു
കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനു
കണ്ണായിരുന്ന പൊരുൾ താനെുന്നുറയ്‌ക്കുമള
വാനന്ദമെന്തു ഹരിനാരായണായനമഃ”
ആദിശങ്കരാചാര്യരുടെ ഉദ്‌ബോധനങ്ങൾ ഇന്ത്യയിലും ലോകമെമ്പാടുമുള്ള നിരവധി ആത്മീയ അന്വേഷകർക്ക് പ്രചോദനത്തിന്റെ ഒരു പ്രധാന ഉറവിടമാണ്. ഹിന്ദുമതത്തിന്റെ പുനരുജ്ജീവനത്തിലും വേദാന്തത്തിന്റെയും മറ്റ്ഹിന്ദുതത്ത്വചിന്തകളുടെയും പ്രചാരത്തിലും അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. ജ്ഞാനത്തിന്റെയുംഉൾക്കാഴ്ചയുടെയുംഒരുപൈതൃകംഅദ്ദേഹംഅവശേഷിപ്പിച്ചു, അത് വരും തലമുറകൾക്ക് പ്രചോദനമായിതുടരും.
സുകേഷ് പി ഡി
8606335299
















Comments