ആദിശങ്കരദർശനം ഏകശ്ലോകിയിലൂടെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ആദിശങ്കരദർശനം ഏകശ്ലോകിയിലൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2023, 09:17 am IST
Facebook
Twitter
WhatsAppTelegram

“…ചിന്മുദ്രാംദക്ഷഹസ്‌തേ പ്രണതജനമഹാബോധദാത്രീം ദധാനം
വാമേ നമ്രേഷ്ടദാന പ്രകടനചതുരം ചിഹ്നമപ്യാദധാനം
കാരുണ്യാപാരവാർധിം യതിവരവപുഷം ശങ്കരംശങ്കരാംശം
ചന്ദ്രാഹങ്കാര ഹുങ്കൃത്‌ സ്മിതലസിതമുഖം ഭാവയാമ്യന്തരംഗേ..”

ഇത് വൈശാഖശുക്ലപഞ്ചമി. ജഗദ്ഗുരുവായ ശങ്കരാചാര്യസ്വാമികൾ ശിവഗുരുവിന്റേയും ആര്യാംബയുടെയും പുത്രനായി കേരളഭൂമിയിൽ തിരുവവതാരംചെയ്ത പുണ്യദിനം.

ഒരുകവിയുടേയോ, ഗദ്യകാരന്റെയോ, തത്വചിന്തകന്റെയോ, സന്മാർഗദർശിയുടേയോ, പ്രതിവാദിഭയങ്കരനായ ശാസ്ത്രവാദിയുടേയോ, സാക്ഷാൽകൃത ബ്രഹ്‌മാവായ യോഗിയുടേയോ, സനാതനധർമ്മ പ്രതിഷ്ഠാപകനായ ആചാര്യന്റേയോ, സർവവിദ്യാവിചക്ഷണനായ ജീവന്മുക്തന്റേയോ; ഏതു നിലയിൽ നിന്നു നോക്കിയാലും അദ്ദേഹം അതിമാനുഷനായി, അപ്രതിരഥനായി, അഖണ്ഡതേജസ്വിയായി, അത്ഭുതപ്രഭാവനായി പരിലസിക്കുന്നു’ എന്നു ശങ്കരാചാര്യസ്വാമികളെക്കുറിച്ച് മഹാകവിഉള്ളൂർ പ്രകീർത്തിച്ചിട്ടുണ്ട്. ആചാര്യസ്വാമികളുടെ ജീവിതത്തിന്റെ എല്ലാതലങ്ങളേയും വ്യക്തമാക്കുന്ന വരികളാണവ.

ഒരുശ്ലോകം മാത്രമുള്ള കൃതിമുതൽ ആയിരം ശ്ലോകങ്ങൾ വരെയുള്ള കൃതികളിലൂടെ ശങ്കരാചാര്യസ്വാമികൾ ശിഷ്യന്മാർക്കു വേദാന്തസാരം പകർന്നു നൽകിയിരുന്നു. ബ്രഹ്‌മസൂത്ര ഭാഷ്യം, വിവേകചൂഡാമണി, ഉപദേശസാഹസ്രി, പ്രധാന ഉപനിഷത്തുകളുടെയും ഭഗവദ്ഗീതയുടെയും വ്യാഖ്യാനങ്ങൾ എന്നിവ പ്രധാനപ്പെട്ട’വയാണ്. ഗുരുശിഷ്യസംവാദ രൂപത്തിലുള്ള ഒരൊറ്റശ്ലോകത്തിലൂടെ വേദാന്തതത്വം നമുക്ക് പകർന്നു തരുന്ന കൃതിയാണുശങ്കരാചാര്യസ്വാമികളുടെ ഏകശ്ലോകി. ഏകശ്ലോകിയിൽ ഗുരുവിന്റെ ചോദ്യങ്ങൾക്കു മറുപടി നൽകുന്നതിലൂടെ പരമസത്യം ശിഷ്യൻ തിരിച്ചറിയുന്നതുകാണാം.

“കിംജ്യോതിസ്തവ ഭാനുമാനഹനി മേ രാത്രൗ പ്രദീപാദികം
സ്യാദേവംരവിദീപ ദർശന വിധൗ കിംജ്യോതിരാഖ്യാഹി മേ
ചക്ഷുസ്തസ്യനിമീലനാദിസമയേകിം ധീർധിയോദർശനേ
കിംതത്രാഹ മതോ ഭവാൻ പരമകംജ്യോതിസ്തദസ്മി പ്രഭോ”

ഗുരുചോദിക്കുന്നു:തവ കിം ജ്യോതിഃ? നിനക്ക് എന്താണുവെളിച്ചം?
ശിഷ്യൻ പറയുന്നു : മേ അഹനിഭാനുമാൻ (എനിക്ക് പകൽ സൂര്യൻ ആണുവെളിച്ചം). രാത്രൗ പ്രദീപാദികം (രാത്രിയിൽവിളക്ക്മുതലായവയാണുവെളിച്ചം).

ശിഷ്യന്റെമറുപടികേട്ട ഗുരു  പറയുന്നു: അതിരിക്കട്ടെ (സ്യാദേവം) സൂര്യൻ ദീപം എിവയെ ദർശിക്കുവാൻ നിനക്ക് വെളിച്ചമെന്താണ്? എന്നോട് പറയുക(രവിദീപദർശനവിധൗ കിംജ്യോതിരാഖ്യാഹിമേ).
ശിഷ്യന്റെമറുപടി:സൂര്യാദികളെ ദർശിക്കുവാൻ കണ്ണാണു(ചക്ഷുഃ) വെളിച്ചം.
ഗുരു പിന്നെയെുംചോദിക്കുന്നു: കണ്ണടച്ചുകഴിഞ്ഞാൽ പിന്നെ വെളിച്ചമെന്താണ്?(തസ്യ നിമീലനാദിസമയേകിം?). കണ്ണടച്ചുകഴിഞ്ഞാൽ പിന്നെ ബുദ്ധി(ധീഃ)യാണുവെളിച്ചം എന്നു ശിഷ്യൻ അഭിപ്രായപ്പെടുു.

ബുദ്ധിയെ കാണുന്നതിനു വെളിച്ചമായിരിക്കുന്നതെന്ത്?എന്നു ഗുരുഅവസാനം ചോദിക്കുന്നു: (ധിയോദർശനേ കിം).
ശിഷ്യൻ പറയുന്നു; അതിനു ഞാൻ തന്നെയൊണുവെളിച്ചം(തത്രാഹം).
ഗുരു പറയുന്നു :അതിനാൽവെളിച്ചങ്ങളുടെയെല്ലാംവെളിച്ചം(പ്രകാശം) നീ തന്നെയാകുന്നു(അതോ ഭവാൻ പരമകംജ്യോതിഃ). പരമസത്യംതിരിച്ചറിഞ്ഞ ശിഷ്യൻ പറയുന്നു: പ്രഭോ അതങ്ങനെ തന്നെ (തദസ്മി പ്രഭോ).

എഴുത്തച്ഛൻ ഹരിനാമകീർത്തനത്തിലും ഏകശ്ലോകിയിലെ ആശയം ഉൾച്ചേർത്തിരിക്കുന്നതുകാണാം.

“അർക്കാനലാദിവെളിവൊക്കെ ഗ്രഹിക്കുമൊരു
കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനു
കണ്ണായിരുന്ന പൊരുൾ താനെുന്നുറയ്‌ക്കുമള
വാനന്ദമെന്തു ഹരിനാരായണായനമഃ”

 

ആദിശങ്കരാചാര്യരുടെ ഉദ്‌ബോധനങ്ങൾ ഇന്ത്യയിലും ലോകമെമ്പാടുമുള്ള നിരവധി ആത്മീയ അന്വേഷകർക്ക് പ്രചോദനത്തിന്റെ ഒരു പ്രധാന ഉറവിടമാണ്. ഹിന്ദുമതത്തിന്റെ പുനരുജ്ജീവനത്തിലും വേദാന്തത്തിന്റെയും മറ്റ്ഹിന്ദുതത്ത്വചിന്തകളുടെയും പ്രചാരത്തിലും അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. ജ്ഞാനത്തിന്റെയുംഉൾക്കാഴ്ചയുടെയുംഒരുപൈതൃകംഅദ്ദേഹംഅവശേഷിപ്പിച്ചു, അത്‌ വരും തലമുറകൾക്ക് പ്രചോദനമായിതുടരും.

സുകേഷ് പി ഡി
8606335299

Tags: PREMIUMAdi Shankaracharya Jayanti 2023Adi Shankaracharya Jayanti
Share
Tweet
SendShare

More News from this section

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies