ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്ന നായികയായിരുന്നു ദേവയാനി. ഗോയല്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ദേവയാനി അഭിനയ രംഗത്തേക്ക് എത്തുന്നത്. കിന്നരിപ്പുഴയോരം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേയ്‌ക്ക് ചുവടുവെച്ചത്. കാക്കയ്‌ക്കും പൂച്ചയ്‌ക്കും കല്യാണം, അച്ഛന്‍ രാജാവ് അപ്പന്‍ ജേതാവ്, സുന്ദര പുരുഷന്‍, ബാലേട്ടന്‍, കാക്കി, നരേന്‍, സര്‍ക്കാര്‍ കോളനി തുടങ്ങി ഒരുപിടി മലയാള സിനിമകളുടെ ഭാഗമായി മലയാളികളുടെ മനം കവരാൻ ദേവയാനിയ്‌ക്ക് കഴിഞ്ഞു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ നായികയായും ദേവയാനി അഭിനയിച്ചു. മലയാളത്തിൽ മാത്രമല്ല, തമിഴിലെ സൂപ്പർ താരങ്ങൾക്കൊപ്പവും ദേവയാനി അഭിനയിച്ചിട്ടുണ്ട്. അജിത് നായകനായ ‘കാതല്‍ കോട്ടൈ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേവയാനിക്ക് തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവര്‍ഡും ലഭിച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി, അജിത്ത്, ജയറാം എന്നീ സൂപ്പർ താരങ്ങളെപ്പറ്റി ദേവയാനി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
നടി സുഹാസിനി അവതാരകയായിട്ടുള്ള യൂട്യൂബ് ചാനല്‍ പരിപാടിയില്‍ അതിഥിയായെത്തിയതായിരുന്നു ദേവയാനി. മമ്മൂട്ടി, അജിത്, ജയറാം, വിജയകാന്ത്, ശരത് കുമാര്‍ തുടങ്ങി ഒരുപിടി സഹപ്രവര്‍ത്തകരെ കുറിച്ച് മനസ്സു തുറക്കുകയാണ് താരം. അഭിമുഖത്തിനിടെ ചില ഫോട്ടോകള്‍ എടുക്കാന്‍ ദേവയാനിയോട് സുഹാസിനി ആവശ്യപ്പെട്ടു. ഇതില്‍ ആദ്യം തിരഞ്ഞെടുത്ത ചിത്രം അജിത്തിന്റേതായിരുന്നു. കല്ലൂരി വാസല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഊട്ടിയില്‍ വെച്ച് ആദ്യമായി അജിത്തിനെ കണ്ട രംഗത്തെപ്പറ്റി ദേവയാനി പറഞ്ഞു. അജിത്തിന്റെ സൗന്ദര്യത്തെപ്പറ്റിയും താരം പറഞ്ഞു.
മമ്മൂട്ടിയെ കാണാന്‍ ഇപ്പോഴും നല്ല ഭംഗിയാണെന്നും ദേവയാനി പറഞ്ഞു. അജിത്താണോ മമ്മൂട്ടിയാണോ സുന്ദരന്‍ എന്ന് ചോദിച്ചപ്പോള്‍ രണ്ടുപേരും എന്നായിരുന്നു ദേവയാനിയുടെ മറുപടി. എന്നാലും ഒരുപടി മുന്നില്‍ നില്‍ക്കുന്നത് മമ്മൂട്ടിയാണെന്നും താരം പറഞ്ഞു. ഒരു ഗോസിപ്പ് കിട്ടിയെന്നും ഇത് താന്‍ മമ്മൂട്ടിയോട് പറയുമെന്നും സുഹാസിനി പറഞ്ഞപ്പോള്‍ താന്‍ പറഞ്ഞ കാര്യം അദ്ദേഹം സമ്മതിക്കുമെന്നായിരുന്നു ദേവയാനിയുടെ മറുപടി. നല്ല തമാശക്കാരനാണ് ജയറാമെന്നും പരിപാടിയില്‍ ദേവയാനി പറഞ്ഞു. മമ്മൂട്ടി നായകനായ തമിഴ് ചിത്രം മറുമലര്‍ച്ചിയില്‍ ദേവയാനിയായിരുന്നു നായിക.
Comments