ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാന അക്രമണം. ചിന്നക്കനാൽ 301 കോളനി നിവാസിയായ ലീല ചന്ദ്രന്റെ വീടിന് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വീടിനോട് ചേർന്നുള്ള ഷെഡും വാതിലും തകർന്നു.
സംഭവ സമയം വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ ബഹളം വച്ചും പടക്കം പൊട്ടിച്ചുമാണ് ആനയെ തുരത്തിയത്. ഇന്നലെ വൈകിട്ട് മുതൽ പ്രദേശത്ത് തമ്പടിച്ചിരുന്ന ചക്കക്കൊമ്പൻ എന്ന കാട്ടാനയാണ് അക്രമം നടത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം.
അതേസമയം കാട്ടാന ആക്രമണം തടയുന്നതിന് വനം വകുപ്പിന്റെ ഭാഗത്ത് നിന്നും യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കുന്നില്ല എന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.
















Comments