എറണാകുളം: യുവാക്കൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ മോദിയുടെ പ്രവർത്തനം തന്നെ ധാരാളമെന്ന് സുരേഷ് ഗോപി. പ്രതിഷേധിക്കാൻ ഡിവൈഎഫ്ഐ ആരാണ്? അവരോടു പോകാൻ പറയെന്നും ബിജെപി നേതാവ് സുരേഷ് ഗോപി പറഞ്ഞു. യുവം കോൺക്ലേവിൽ പങ്കെടുക്കുന്നതിന് മുമ്പ് മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
‘പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം പരിപാടിയിൽ രാഷ്‌ട്രീയമില്ല. ഇക്കാര്യം പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുള്ളതാണ്, അദ്ദേഹം കേരളത്തിലെ യുവാക്കളുടെ പ്രതിനിധികളുമായി സംസാരിക്കുന്ന പരിപാടിയാണിത്. തിരഞ്ഞെടുക്കപ്പെടുന്ന ചിലരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകും.
യുവാക്കൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനം തന്നെ ധാരാളമാണ്. പ്രധാനമന്ത്രി പദത്തിലിരുന്നുകൊണ്ട് അദ്ദേഹം രാജ്യത്തെ യുവാക്കളുമായി ഇടപഴകുന്നു. അത് അദ്ദേഹത്തിന്റെ അവകാശമാണ്. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ കക്ഷിയുടെയും അവകാശമാണ്. പ്രതിഷേധിക്കാൻ ഡിവൈഎഫ്ഐ ആരാണ്? അവരോടു പോകാൻ പറ.’- സുരേഷ്ഗേപി പറഞ്ഞു.
















Comments