തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്‌ക്ക് വൻ സ്വീകാര്യമായിരുന്നു ലഭിച്ചത്. വെണ്ടുരുത്തി പാലത്തിനടുത്ത് നിന്ന് തുറന്ന വാഹനത്തിലേറാതെ ഏറെ ദൂരം നടന്നത് മലയാളികൾക്ക് അപ്രതീക്ഷിതമായിരുന്നു. സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രധാനമന്ത്രി നടക്കുന്നത് വൈറലായിരുന്നു.
ഇപ്പോഴിതാ, പ്രധാനമന്ത്രിയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി നേതാവ് അനൂപ് ആന്റണി. ‘നെഞ്ചു വിരിച്ച് ആണൊരുത്തൻ ഇതു പോലെ നടന്നാൽ തീരാവുന്നതേയുള്ളൂ കേരളത്തിലെ സുരക്ഷാ ഭീഷണിയൊക്കെ.’ എന്നാണ് പ്രധാനമന്ത്രി നടക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്.
ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ചാവേർ ആക്രമണം ഭയന്ന് ബുള്ളറ്റ് പ്രൂഫ് കാറിലുള്ള യാത്ര കാൽനടയാക്കി എന്ന ക്യാപ്ഷനായിരുന്നു നൽകിയത്. കേരളീയ വേഷ്ടിയും ജൂബ്ബയും മേല്‍മുണ്ടുമണിഞ്ഞ് മെല്ലെ റോഡിനിരുവശവും തിങ്ങിനിന്നിരുന്ന ആരാധകരോട് കൈവീശിയാണ് മോദി നീങ്ങിയത്. റോഡിനിരുവശത്ത് നിന്നും ജനങ്ങള്‍ മോദിയ്‌ക്ക് നേരെ പുഷ്പവൃഷ്ടി നടത്തിയിരുന്നു.
Comments