പകയിലും പ്രണയിക്കുന്ന കണ്ണുകൾ ; നന്ദിനിയും കരികാലനും കണ്ടുമുട്ടുന്നു; കാത്തിരുന്ന വീഡിയോ എത്തി
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

പകയിലും പ്രണയിക്കുന്ന കണ്ണുകൾ ; നന്ദിനിയും കരികാലനും കണ്ടുമുട്ടുന്നു; കാത്തിരുന്ന വീഡിയോ എത്തി

Janam Web Desk by Janam Web Desk
Apr 25, 2023, 02:27 pm IST
ponniyin selvan

ponniyin selvan

FacebookTwitterWhatsAppTelegram

തെന്നിന്ത്യയുടെ സൂപ്പർ ഹിറ്റ് സംവിധായകൻ മണിരത്നത്തിന്റെ സ്വപ്‌ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് ചിത്രം. ആദ്യ പാർട്ട് ഇരുകൈയും നീട്ടിയാണ് പ്രക്ഷകർ സ്വീകരിച്ചത്. ഇപ്പോൾ മണിരത്‌നത്തിന്റെ ‘പൊന്നിയിൻ സെൽവൻ 2’ കാത്തിരിക്കുകയാണ് പ്രക്ഷകർ. രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്യും.

ഇപ്പോഴിതാ പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിലെ ‘ചിന്നഞ്ചിരു നിലവേ… ‘എന്ന ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഐശ്വര്യ റായ് അവതരിപ്പിക്കുന്ന നന്ദിനി എന്ന കഥാപാത്രവും വിക്രമിന്റെ ആദിത്യ കരികാലനും കണ്ടുമുട്ടുന്ന രംഗങ്ങളാണ് ഗാനത്തില്‍ ഉടനീളം. ഇളങ്കോ കൃഷ്ണന്‍ രചിച്ച ‘ചിന്നഞ്ചിരു നിലവേ…’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണാണ്. എ.ആര്‍ റഹ്മാനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കൗമാര കാലത്ത് പ്രണയിതാക്കളായിരുന്ന നന്ദിനിയും ആദിത്യ കരികാലനും പിന്നീട് ബദ്ധശത്രുക്കളായി മാറുന്നത് സിനിമയുടെ ആദ്യഭാഗത്തില്‍ അവതരിപ്പിച്ചിരുന്നു. അരുള്‍മൊഴി വര്‍മന്റെ മരണവാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് തഞ്ചവൂരില്‍ ആദിത്യ കരികാലന്‍ മടങ്ങിയെത്തുമ്പോഴാണ് നന്ദിനിയെ കണ്ടു മുട്ടുന്നത്.

ഈ ചരിത്ര സിനിമയിൽ വലിയ ഗ്രാഫിക് ഫ്രെയിമുകൾ ഉൾപ്പെട്ടിരിക്കുന്നു എന്നതും ലോകമെമ്പാടുമുള്ള സാങ്കേതിക വിദഗ്ധരെ ചിത്രത്തിനായി നിർമ്മാതാക്കൾ നിയോഗിച്ചിട്ടുണ്ടെന്നതും എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. എന്നാൽ ചില സാങ്കേതിക പ്രശ്‌നങ്ങൾ കാരണം പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ വൈകിയെന്നും പുതിയ റിലീസിനായി നിർമ്മാതാക്കൾ ലക്ഷ്യമിടുന്നുവെന്നുമാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഉയരുന്ന വാർത്ത. എന്നിരുന്നാലും, മണിരത്‌നത്തിന്റെ ‘പൊന്നിയിൻ സെൽവൻ 2’ പ്രഖ്യാപിച്ചതുപോലെ ഏപ്രിൽ 28 ന് റിലീസ് ചെയ്യുമെന്ന് പ്രൊഡക്ഷൻ ഹൗസുമായി അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു.

തെന്നിന്ത്യയിൽ നിന്നും വലിയ താരനിരയാണ് അണിനിരക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത . വിക്രം, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആൻ്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നായിരുന്നു റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു.

Tags: PS2Ponniyin Selvan 2vikramaishwarya raiponniyin selvanmani ratnam
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

നിസ്സാരമായി തോന്നുംവിധം രോഗം ഭേദമാക്കിയ ഡോക്ടറാണ്; ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; കുറിപ്പുമായി മോഹൻലാൽ

ബെറ്റിം​ഗ് ആപ്പിന് പ്രമോഷൻ; വിജയദേവരകൊണ്ട, റാണ ദ​ഗ്​ഗുബതി, പ്രകാശ് രാജ് ഉൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസ്

അവിവാഹിതയായതിനാൽ എളുപ്പമായിരുന്നില്ല; ആറുമാസം ഗർഭിണി, ഇരട്ടകുട്ടികളെന്ന് നടി ഭാവന രാമണ്ണ

വാടക നൽകിയിട്ട് മാസങ്ങൾ; സിനിമ നടിയുടെ മൃത​​​​​ദേഹം അഴുകിയ നിലയിൽ; രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ്

“രക്തത്തിൽ അലിഞ്ഞുചേർന്ന കഥ; ‘മഹാഭാരതം’ എന്റെ സ്വപ്നമാണ്” : ആമിർ ഖാൻ

കുറച്ച് ഓവറായാലേ എല്ലാരും ശ്രദ്ധിക്കൂ…; കടൽപ്പാലത്തിന് മുകളിൽ കയറി ആകാശത്തേക്ക് വെടിവച്ചു, വീഡിയോ സോഷ്യൽമീഡിയയിൽ തരം​ഗം; പിന്നാലെ ​ഗായകനെതിരെ കേസ്

Latest News

ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ ജൂലൈ 13ന് ; പൂജകൾക്കായി നാളെ നട തുറക്കും

റോഡരികിൽ ഇറക്കിയിട്ട മെറ്റലിൽ തെന്നി വീണ് അപകടം; സ്കൂട്ടർ യാത്രക്കാരിക്ക് പഞ്ചായത്ത് നഷ്ടപരിഹാരം നൽകണം; മനുഷ്യാവകാശ കമ്മീഷൻ

നായയുടെ കടിയേറ്റത് ആരോടും പറഞ്ഞില്ല; പേവിഷബാധയുടെ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 24 കാരൻ മരിച്ചു

ഗുരുവായൂർ ദേവസ്വം തസ്തികകളിലേക്ക് പൊതു ഒ.എം.ആർ പരീക്ഷ ജൂലൈ 20 ന്

ഒടുവിൽ നടപടി!! ഗുരുവായൂർ ക്ഷേത്ര നടയിലെ ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ; സിഐടിയു നേതാവ് അനീഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി

സുര്യവംശിയെ ഒന്ന് കാണണം, ഫോട്ടോ എടുക്കണം! പോണം; ഇം​ഗ്ലണ്ടിലും വിടാതെ ആരാധികമാർ

മുടിവെട്ടാൻ ആവശ്യപ്പെട്ടത്തിന്റെ ദേഷ്യം; സ്‌കൂൾ പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു

വെറും ഏഴാം ക്ലാസ്; 2015ൽ ദുബായിൽ വച്ച് നസ്രിനായി; ചങ്കൂർ ബാബയുടെ കാമുകി; യുപി മതപരിവർത്തന റാക്കറ്റിലെ പ്രധാനി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies