കാസർകോട്: ജനറൽ ആശുപത്രിയിൽ ലിഫ്റ്റിന്റെ തകരാറുകാരണം ബുദ്ധിമുട്ടുന്ന രോഗികളെ സഹായിക്കാൻ ഹെൽപ്പ് ഡെസ്‌കുമായി ബിഎംഎസ് തൊഴിലാളികൾ. ലിഫ്റ്റിന്റെ തകരാർ പരിഹരിക്കുന്നതുവരെ 24 മണിക്കൂറും ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കുമെന്ന് തൊഴിലാളികൾ പറഞ്ഞു.
ലിഫ്റ്റ് തകരാർ കാരണം ഗർഭിണികൾ അടക്കമുള്ള രോഗികളെ ആശുപത്രിയുടെ മുകൾ നിലയിൽ എത്തിക്കുന്നത് നിലവിൽ ചുമട്ടുതൊഴിലാളികളാണ്. ഐസിയു, പ്രസവ ശസ്ത്രക്രിയാ മുറികൾ ഉൾപ്പെടെയുള്ള കെട്ടിടത്തിലെ ലിഫ്റ്റ് തകരാറിലായതിനെ തുടർന്നാണ് രോഗികളെ ചുമട്ടുതൊഴിലാളികൾ ചുമന്ന് ആശുപത്രിയിൽ എത്തിക്കേണ്ടി വരുന്നത്.
ഒരു മാസത്തിലധികമായി കാസർകാഡ് ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് പണി മുടക്കിയിട്ട്.ഏഴ് നിലകളുള്ള ആശുപത്രിയിലെ ഐസിയു, പ്രസവം, ശസ്ത്രക്രിയാ മുറികൾ ഉൾപ്പെടെയുള്ള കെട്ടിടത്തിലെ ലിഫ്റ്റാണ് തകരാറിലായത്.
Comments