പ്രശസ്ത ഇന്ത്യൻ വ്യവസായിയും ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റയ്ക്ക് ഓസ്ട്രേസിലിയയിൽ അനുമോദനം. ഓസ്ട്രേലിയയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ഓസ്ട്രേലിയ രത്തൻ ടാറ്റയ്ക്ക് ലഭിച്ചു. ഇന്ത്യയിലെ ഹൈക്കമ്മീഷണർ ബാരി ഒ ഫാരെൽ ആണ് രത്തൻ ടാറ്റ അവാർഡ് ഏറ്റുവാങ്ങുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. ഇന്ത്യ-ഓസ്ട്രേലിയ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ടാറ്റയുടെ സംഭാവനകൾ സ്വാധീനം ചെലുത്തിയാണ് അദ്ദേഹത്തിന് പരമോന്നത ബഹുമതി നൽകിയതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
രത്തൻ ടാറ്റയുടെ പ്രവർത്തനങ്ങൾ രാജ്യത്ത് മാത്രമല്ല, ഓസ്ട്രേലിയയിലും കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഓസ്ട്രേലിയ-ഇന്ത്യ ബന്ധത്തോടുള്ള ദീർഘകാല പ്രതിബന്ധതയെ മാനിച്ച് രത്തൻ ടാറ്റയ്ക്ക് ഓർഡർ ഓഫ് ഓസ്ട്രേലി ബഹുമതി നൽകുന്നതിൽ സന്തോഷമുണ്ടെന്ന് ഓസ്ട്രേലിയൻ അംബാസഡർ ബാരി ഒ ഫാരെൽ പറഞ്ഞു.
Ratan Tata is a titan of biz, industry & philanthropy not just in 🇮🇳, but his contributions have also made a significant impact in 🇦🇺. Delighted to confer Order of Australia (AO) honour to @RNTata2000 in recognition of his longstanding commitment to the 🇦🇺🇮🇳relationship. @ausgov pic.twitter.com/N7e05sWzpV
— Barry O’Farrell AO (@AusHCIndia) April 22, 2023
വ്യവസായി എന്നതിലുപരി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ജീവിതത്തിൽ പ്രധാന്യം നൽകുന്ന വ്യക്തിയാണ് രത്തൻ ടാറ്റ. ടാറ്റ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിൽ സജീവമായ പങ്കുവഹിക്കാത്ത രത്തൻ ടാറ്റ ഇപ്പോഴും ടാറ്റ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കാറുണ്ട്. ടാറ്റ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമാണ് ടാറ്റ ട്രസ്റ്റ്. 130 വർഷങ്ങൾക്ക് മുമ്പാണ് ടാറ്റ ട്രസ്റ്റുകളുടെ ഉത്ഭവം ‘ഇന്ത്യൻ വ്യവസായത്തിന്റെ പിതാവും’ ഇതിഹാസ ടാറ്റ ഗ്രൂപ്പ് സ്ഥാപകനുമായ ജംഷഡ്ജി ടാറ്റ 1892-ലാണ് ട്രസ്റ്റ് സ്ഥാപിച്ചത്.
Comments