ന്യുഡൽഹി : പിയാനോ വായിക്കുന്ന കൊച്ചുമിടുക്കിയുടെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാൽമലി എന്ന പെൺകുട്ടി പിയാനോ വായിക്കുന്ന വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ‘എല്ലാവരുടെയും മുഖത്ത് പുഞ്ചിരി വിടർത്താൻ ഈ വീഡിയോയ്‌ക്ക് കഴിയും.അസാധാരണമായ കഴിവും സർഗ്ഗാത്മകതയും നിറഞ്ഞ ശാൽമലിക്ക് ആശംസകൾ ‘എന്ന് അടിക്കുറുപ്പോടെയാണ് പ്രധാനമന്ത്രി ട്വീറ്ററിൽ വീഡിയോ പങ്കുവച്ചത്.
This video can bring a smile on everyone’s face. Exceptional talent and creativity. Best wishes to Shalmalee! https://t.co/KvxJPJepQ4
— Narendra Modi (@narendramodi) April 25, 2023
ഒരു യുവതി ആലപിക്കുന്ന ഗാനത്തിനെ സമന്വയിപ്പിച്ച് കൊണ്ടാണ് കുട്ടി പിയാനോ വായിക്കുന്നത്. അവർ ഗാനം ആലപിക്കുമ്പോൾ എല്ലാ ട്യൂണുകളും കൃത്യമായി ലഭിക്കുന്ന രീതിയിൽ തന്റെ അസാധാരണ കഴിവുകൾ കൊച്ചു പിയാനിസ്റ്റ് ശൽമാലി പ്രകടിപ്പിക്കുന്നുണ്ട്. ഇതിനോടകം 29 ലക്ഷത്തലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. കമ്മൻ്റ ബോക്സിൽ നിരവധി ആളുകൾ പെൺകുട്ടിയുടെ അസാധാരണമായ കഴിവിനെ അഭിനന്ദിക്കുകയും ചെയ്തു.
Comments