അമൃത്സർ : പഞ്ചാബിലെ അമൃത്സറിൽ പാക് ഡ്രോണിന് നേരെ വെടി വച്ച് അതിർത്തി സുരക്ഷ സേന. പാകിസ്താനിൽ നിന്ന് ഇന്ത്യയിലേയ്‌ക്ക് പ്രവേശിച്ച് ഡ്രോണിനെയാണ് ബിഎസ്എഫ് വെടിവച്ച്് വീഴ്‌ത്തിയത്.
അമൃത്സർ സെക്ടറിൽ നിരീക്ഷണം നടത്തുന്നതിനിടയിലാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ പാക് ഡ്രോൺ അതിർത്തി കടന്ന വരുന്നതായി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതും വെടിവച്ച് വീഴ്‌ത്തിയതും. അതിർത്തി സുരക്ഷ സേന നടത്തിയ തിരച്ചലിൽ രാവിലെയാണ് ഡ്രോണിനെ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ മാസവും സമാന രീതിയിൽ സംഭവമുണ്ടായി. പാകിസ്താനിൽ നിന്നും ഇന്ത്യയിലേയ്‌ക്ക് മയക്കുമരുന്നുകളുമായി പ്രവേശിച്ച് ഡ്രോണിനെ അതിർത്തി സുരക്ഷ സേന ഉദ്യോഗസ്ഥർ വെടിവച്ച് വീഴ്‌ത്തിയതായി അധികൃതർ അറിയിച്ചു.
Comments