റായ്പൂർ: ഛത്തീസ്ഗഡിലെ കമ്യൂണിസ്റ്റ് ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദന്തേവാഡയിൽ നടന്ന ഐഇഡി ആക്രമണത്തിൽ 11 സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു വീരമൃത്യു വരിച്ചത്. ഇതിൽ പത്ത് പേരും ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് ഉദ്യോഗസ്ഥരായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവത്യാഗം എന്നും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു.
”ദന്തേവാഡയിൽ ഛത്തീസ്ഗഡ് പോലീസിന് നേരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ആക്രമണത്തിൽ രാജ്യത്തിന് നഷ്ടപ്പെട്ട ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ. ഈ ജീവത്യാഗം എന്നും ഓർമ്മിക്കപ്പെടും. വീരമൃത്യു വരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം. ” ട്വിറ്ററിലൂടെ പ്രധാനമന്ത്രി അറിയിച്ചു.
50 കിലോഗ്രാം ഭാരമുള്ള ഐഇഡിയാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്. സ്‌ഫോടനം നടന്ന സ്ഥലത്ത് വലിയ ഗർത്തം രൂപപ്പെടുകയും സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന മിനി വാൻ തകരുകയും ചെയ്തു. കുഴി ബോംബ് സ്‌ഫോടനമാണ് നടന്നതെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കായുള്ള തിരച്ചിലിലാണ് പോലീസ്
Comments