ഇൻസ്റ്റഗ്രാം ഉപയോഗം 24% കൂടി; കാരണക്കാരൻ റീൽസ്; ടിക്ക്‌ടോക്കിന് വെല്ലുവിളി

Published by
Janam Web Desk

ഇൻസ്റ്റഗ്രാമിൽ ഉപയോക്താക്കൾ ചിലവഴിക്കുന്ന സമയം 24 ശതമാനം വർധിച്ചതായി മെറ്റ സ്ഥാപകൻ സക്കർബർഗ്. ഈയടുത്ത കാലത്ത് മെറ്റ അവതരിപ്പിച്ച ഹ്രസ്വ വീഡിയോ ഓപ്ഷനായ ‘റീൽസ്’ ആണ് ഈ മാറ്റത്തിന് കാരണമായത്. ഉപയോക്താക്കളിലേക്ക് റീൽസ് വീഡിയോകൾ എത്തിക്കാൻ വേണ്ടി സഹായിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് വേണ്ടി മെറ്റ നടത്തിയ നിക്ഷേപങ്ങളെയും സക്കർബർഗ് പ്രശംസിച്ചു.

ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്ക്‌ടോക്കിന് ഇൻസ്റ്റഗ്രാം റീൽസ് വലിയ വെല്ലുവിളിയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റീൽസിന് ആരാധകരും ഉപയോക്താക്കളും ഏറെയാണെന്നതിനാൽ നിരവധി പുതിയ മാറ്റങ്ങൾ കഴിഞ്ഞയിടയ്‌ക്ക് കമ്പനി കൊണ്ടുവന്നിരുന്നു. ട്രെൻഡിങ്ങിൽ വരുന്ന ഹാഷ്ടാഗുകളും ഓഡിയോകളും കണ്ടെത്താനുള്ള സൗകര്യമാണ് അതിലൊന്ന്. ഇത് കണ്ടെത്തി വീഡിയോകൾക്ക് താഴെ ഉപയോഗിക്കാൻ സാധിക്കുന്നതോടെ റീൽസിന് കൂടുതൽ പേരിലേക്ക് എത്താൻ കഴിയുന്നുവെന്നാണ് വിലയിരുത്തൽ.

റീൽസ് ക്രിയേറ്റേഴ്‌സിന് അവരുടെ വീഡിയോയുടെ റീച്ചിനെക്കുറിച്ചും വാച്ച് ടൈമിനെക്കുറിച്ചും വ്യക്തമായി അറിയാൻ റീൽ ഇൻസൈറ്റ് എന്ന ഓപ്ഷനും ഇൻസ്റ്റഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ടോട്ടൽ വാച്ച് ടൈം, ആവറേജ് വൈച്ച് ടൈം എന്നിവ കണ്ടെത്താം. കുറഞ്ഞത് എത്ര നേരം ഓരോ വീഡിയോയും കാണാൻ കാഴ്ചക്കാർ ഇഷ്ടപ്പെടുന്നുവെന്ന് ഇതിലൂടെ മനസിലാക്കാൻ സാധിക്കും.

Share
Leave a Comment