പാലക്കാട്: പാലക്കാട്-വളയാർ ദേശീയ പാതയിൽ ടാങ്കർ ലോറിയിൽ നിന്ന് വാതക ചോർച്ച. കാർബൺഡൈ ഓക്‌സൈഡ് വാതകമാണ് ചോർന്നത്. കഞ്ചിക്കോട് നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് ചോർച്ചയുണ്ടായത്.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ടാങ്കറിന്റെ പിന്നിൽ മറ്റൊരു ലോറി വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിലാണ് ടാങ്കറിലുണ്ടായിരുന്ന വാതകം ചോർന്നത്. വാതകം പുറത്തേക്ക് വന്നതോടെ ഭയന്നെന്ന് നാട്ടുകാർ പറയുന്നു. ഉടൻ തന്നെ ഫയർഫോഴ്‌സ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. വാകത ചോർച്ച ജനവാസ കേന്ദ്രത്തിലായിരുന്നില്ലെങ്കിലും പ്രദേശത്തുള്ള ആളുകളെ മാറ്റിയതായി ഫയർഫോഴ്‌സ് അധികതർ അറിയിച്ചു.
















Comments